പഞ്ചസാര കയറ്റുമതി നിയന്ത്രണം 2023 ഒക്ടോബര്‍ 31 വരെ നീട്ടി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെ നീട്ടി. ഇതിനു മുന്‍പ് ഈ മാസം 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര വിപണിയില്‍ ചരക്കുകളുടെ ലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. മറ്റു നിബന്ധനകള്‍ മാറ്റമില്ലാതെ തുടരുമെന്നും വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) വിജ്ഞാപനത്തില്‍ പറഞ്ഞു. എന്നിരുന്നാലും, CXL, TRQ ഡ്യൂട്ടി കണ്‍സഷന്‍ ക്വാട്ടകള്‍ക്ക് കീഴില്‍ യൂറോപ്, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഡിജിഎഫ്ടി അറിയിച്ചു. […]

Update: 2022-10-29 03:28 GMT

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം അടുത്ത വര്‍ഷം ഒക്ടോബര്‍ 31 വരെ നീട്ടി. ഇതിനു മുന്‍പ് ഈ മാസം 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര വിപണിയില്‍ ചരക്കുകളുടെ ലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. മറ്റു നിബന്ധനകള്‍ മാറ്റമില്ലാതെ തുടരുമെന്നും വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) വിജ്ഞാപനത്തില്‍ പറഞ്ഞു.

എന്നിരുന്നാലും, CXL, TRQ ഡ്യൂട്ടി കണ്‍സഷന്‍ ക്വാട്ടകള്‍ക്ക് കീഴില്‍ യൂറോപ്, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഡിജിഎഫ്ടി അറിയിച്ചു. CXL, TRQ (താരിഫ് നിരക്ക് ക്വാട്ട) പ്രകാരം ഈ പ്രദേശങ്ങളിലേക്ക് ഒരു നിശ്ചിത തുകയ്ക്കുള്ള പഞ്ചസാര കയറ്റുമതി ചെയുന്നുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രിസീലിനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം. പഞ്ചസാര നിര്‍മ്മാണ മേഖലയിലെ കയറ്റുമതി ക്വാട്ട, താങ്ങുവില, എഥനോള്‍ വില എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുദാന്‍ഷു പാണ്ഡേ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു.

Tags:    

Similar News