ആഗോള വിപണികള്‍ ദുര്‍ബലം; ആഭ്യന്തര വിപണിക്കും മോശം തുടക്കം

മുംബൈ: ആഗോള വിപണി ദുര്‍ബലമായി തുടരുന്നതിന്റെ ഫലമായി ആഭ്യന്തര വിപണിയും ആദ്യഘട്ടത്തില്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 420.95 പോയിന്റ് നഷ്ടത്തില്‍ 60,485.14 ലും നിഫ്റ്റി 123.65 പോയിന്റ് ഇടിഞ്ഞ് 17,959.20 പോയിന്റിലുമാണ് വ്യപാരം ആരംഭിച്ചത്. എങ്കിലും തുടക്കത്തിലെ നഷ്ടത്തില്‍ നിന്ന് ഒരു തിരിച്ചു വരവ് വിപണിയില്‍ കാണുന്നുണ്ട്. 10.45 നു സെന്‍സെക്‌സ് 2.34 പോയിന്റ് ഉയര്‍ന്ന് 60,908.43 ലും നിഫ്റ്റി 1.10 പോയിന്റ് ഉയര്‍ന്ന് 18,083.95 ലുമാണ് വ്യാപാരം നടത്തുന്നത്. ടെക്ക് മഹിന്ദ്ര, വിപ്രോ, ടാറ്റ […]

Update: 2022-11-03 00:05 GMT

മുംബൈ: ആഗോള വിപണി ദുര്‍ബലമായി തുടരുന്നതിന്റെ ഫലമായി ആഭ്യന്തര വിപണിയും ആദ്യഘട്ടത്തില്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 420.95 പോയിന്റ് നഷ്ടത്തില്‍ 60,485.14 ലും നിഫ്റ്റി 123.65 പോയിന്റ് ഇടിഞ്ഞ് 17,959.20 പോയിന്റിലുമാണ് വ്യപാരം ആരംഭിച്ചത്. എങ്കിലും തുടക്കത്തിലെ നഷ്ടത്തില്‍ നിന്ന് ഒരു തിരിച്ചു വരവ് വിപണിയില്‍ കാണുന്നുണ്ട്. 10.45 നു സെന്‍സെക്‌സ് 2.34 പോയിന്റ് ഉയര്‍ന്ന് 60,908.43 ലും നിഫ്റ്റി 1.10 പോയിന്റ് ഉയര്‍ന്ന് 18,083.95 ലുമാണ് വ്യാപാരം നടത്തുന്നത്. ടെക്ക് മഹിന്ദ്ര, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, നെസ്ലെ, പവര്‍ ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. ടൈറ്റന്‍, ആക്്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, മാരുതി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ഹോംകോംഗ് എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണിയും നഷ്ടത്തിലാണ് ബുധനാഴ്ച വ്യപാരം അവസാനിപ്പിച്ചത്.

'ആഗോള വിപണികളിലെ നഷ്ടം, പ്രാരംഭ ഘട്ടത്തില്‍ ആഭ്യന്തര വിപണിയും ദുര്‍ബലമായി തുടരുന്നതിനു കാരണമായി. യുഎസ് ഫെഡ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതിനു പുറമെ തുടര്‍ന്നും നിരക്ക് വര്‍ധന തുടരുമെന്നുമുള്ള സൂചന വിപണികളെ സാരമായി തന്നെ ബാധിച്ചു. എങ്കിലും, സാവധാനം മാത്രമേ ഇത്തരമൊരു നീക്കമുണ്ടാകുവെന്ന സൂചന നിക്ഷേപകര്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതാണ്', മെഹ്ത്ത ഇക്വിറ്റീസിലെ റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് താപ്‌സെ പറഞ്ഞു.

ബുധനാഴ്ച സെന്‍സെക്‌സ് 215.26 പോയിന്റ് താഴ്ന്ന് 60,906.09 ലും, നിഫ്റ്റി 62.55 പോയിന്റ് ഇടിഞ്ഞ് 18,082.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.36 ശതമാനം താഴ്ന്ന് 95.81 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ ഇന്നലെ 1,436.30 കോടി രൂപ വിലയുള്ള ഓഹരികള്‍ വാങ്ങി.

Tags:    

Similar News