അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും: ഗോയല്‍

സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് സേവന കയറ്റുമതി  675 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു. 2030 ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3.3 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയുള്ള ഇന്ത്യ നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ അഞ്ചാമത്തെ […]

Update: 2022-09-07 04:06 GMT
സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് സേവന കയറ്റുമതി 675 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു. 2030 ഓടെ അന്താരാഷ്ട്ര വ്യാപാരം 2 ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3.3 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയുള്ള ഇന്ത്യ നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. ഒരു ദശാബ്ദം മുമ്പ് വലിയ സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. അന്ന് യുകെ അഞ്ചാം സ്ഥാനത്തായിരുന്നു. ജൂണ്‍ പാദത്തില്‍ 13.5 ശതമാനം വളര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യുകെയെ പിന്തള്ളി.
2022-23 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 17.12 ശതമാനം വര്‍ധിച്ച് 192.59 ബില്യണ്‍ ഡോളറിലെത്തി. അഞ്ച് മാസ കാലയളവിലെ ഇറക്കുമതി 45.64 ശതമാനം വര്‍ധിച്ച് 317.81 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 53.78 ബില്യണ്‍ ഡോളറില്‍ നിന്ന് ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ വ്യാപാര കമ്മി 125.22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വികസിത വിപണികളിലെ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഓഗസ്റ്റില്‍ ഇന്ത്യയുടെ കയറ്റുമതി 1.15 ശതമാനം ഇടിഞ്ഞ് 33 ബില്യണ്‍ ഡോളറായി.
Tags:    

Similar News