പലിശ: എസ് ബി ഐയുടെ ലാഭം റെക്കോഡിൽ, 68 ശതമാനം ഉയര്‍ന്നു

Update: 2023-02-03 11:36 GMT


ഡിസംബർ പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 68.5 ശതമാനം വർധിച്ചു. ബാങ്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം മുൻ വർഷത്തെ മൂനാം പാദത്തിലുണ്ടായിരുന്ന 8,432 കോടി രൂപയിൽ നിന്നും 14,205 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ 7 ശതമാനത്തിന്റെ വർധനയാണുണ്ടായിട്ടുള്ളത്. ഒരു പാദത്തിലെ ഉയർന്ന നേട്ടമാണിത്. സെപ്തംബർ പാദത്തിൽ 13,265 കോടി രൂപയായിരുന്നു അറ്റാദായം.

അറ്റ പലിശ വരുമാനം 24 ശതമാനം വർധിച്ച് 38,069 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 30,687 കോടി രൂപയായിരുന്നു. തൊട്ടുമുൻപുള്ള സെപ്റ്റംബർ പാദത്തിൽ 35,183 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

അറ്റ പലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 29 ബേസിസ് പോയിന്റ് വർധിച്ച് 3.69 ശതമാനമായി. മൊത്ത നിഷ്ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 136 ബേസിസ് പോയിന്റ് കുറഞ്ഞ് 3.52 ശതമാനമായി. അതേ സമയം അറ്റ നിഷ്ക്രിയ ആസ്തി 57 ബേസിസ് പോയിന്റ് താഴ്ന്ന് 0.77 ശതമാനമായി.

മൊത്ത നിഷ്ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം കുറഞ്ഞ് 98,347 കോടി രൂപയായപ്പോൾ അറ്റ നിഷ്ക്രിയ ആസ്തി 32 ശതമാനം കുറഞ്ഞ് 23,484 കോടി രൂപയായി. മൊത്ത വായ്പ വാർഷികാടിസ്ഥാനത്തിൽ 17.6 ശതമാനം വർധിച്ച് 31,33,565 കോടി രൂപയായി. മൊത്ത നിക്ഷേപം 9.5 ശതമാനം വർധിച്ച് 42,13,557 കോടി രൂപയായി.


Tags:    

Similar News