പിഎന്‍ബി ഹൗസിങ് ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 43 ശതമാനം വര്‍ധന

മൊത്ത വരുമാനം 1,713.64 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,411.24 കോടി രൂപയായിരുന്നു റിപ്പോട് ചെയ്തിരുന്നത്.

Update: 2023-01-25 06:55 GMT


പിഎന്‍ബി ഹൗസിങ് ഫിനാന്‍സിന്റെ അറ്റാദായം ഡിസംബര്‍ പാദത്തില്‍ 43 ശതമാനം വര്‍ധിച്ച് 269 കോടി രൂപയായി. കമ്പനിയുടെ അറ്റപലിശ വരുമാനത്തില്‍ ഇത്തവണ 67 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളത്. 734 കോടി രൂപയാണ് ഈ പാദത്തില്‍ അറ്റ പലിശ വരുമാനം. റീട്ടെയില്‍ വായ്പ 6.6 ശതമാനം വര്‍ധിച്ച് 53,123 കോടി രൂപയായി ഉയര്‍ന്നു. മൊത്ത വായ്പ മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 57,845 കോടി രൂപയില്‍ നിന്ന് 58,034 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ 4.14 ശതമാനത്തില്‍ നിന്ന് 4.68 ശതമാനമായി. മൊത്ത വരുമാനം 1,713.64 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,411.24 കോടി രൂപയായിരുന്നു റിപ്പോട് ചെയ്തിരുന്നത്.

എഴുതി തള്ളല്‍ പോലുള്ള മറ്റു ആവശ്യങ്ങള്‍ക്കായി 254.84 കോടി രൂപയാണ് കമ്പനി മാറ്റി വച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 129.48 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്. കിട്ടാക്കടത്തിന്റെ അനുപാതം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 6.06 ശതമാനത്തില്‍ നിന്ന് 4.87 ശതമാനമായി. അറ്റ നിഷ് ക്രിയ ആസ്തി 3.22 ശതമാനമായി തുടര്‍ന്നു.

അതേസമയം, റീട്ടെയില്‍ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തി 3.39 ശതമാനത്തില്‍ നിന്ന് 2.86 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കോര്‍പറേറ്റ് വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തി ഡിസംബര്‍ പാദത്തില്‍ 26 .61 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷത്തില്‍ ഇത് 30.37 ശതമാനമായിരുന്നു.

Tags:    

Similar News