ഡോ. വി അനന്ത നാഗേശ്വരന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരന്‍ ചുമതലയേറ്റു. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നിയമനം. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കെ വി സുബ്രഹ്‌മണ്യന്‍ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന്റെ വിരമിച്ച ഒഴിവിലാണ് നിയമനം. 2019-2021 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട് ടൈം അംഗമായിരുന്നു. അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്നും പി ജി ഡിപ്ലോമയും മസാച്യുസെറ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ഡിഗ്രിയും നേടിയ അനന്ത […]
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരന്‍ ചുമതലയേറ്റു. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നിയമനം. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കെ വി സുബ്രഹ്‌മണ്യന്‍ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന്റെ വിരമിച്ച ഒഴിവിലാണ് നിയമനം.
2019-2021 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട് ടൈം അംഗമായിരുന്നു. അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്നും പി ജി ഡിപ്ലോമയും മസാച്യുസെറ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ഡിഗ്രിയും നേടിയ അനന്ത നാഗേശ്വരന്‍ ക്രെഡിറ്റ് ഗ്രൂപ്പ് എ ജി, ജൂലിയസ് ബെയര്‍ ഗ്രൂപ്പ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകന്‍, എഴുത്തുകാരന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രശസ്തനാണ്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും ബിസിനസ് സ്‌കൂളുകളിലും മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അധ്യാപകനായിരുന്നു. എക്കണോമിക്സ് ഓഫ് ഡെറിവേറ്റീവ്സ്, ദി റൈസ് ഓഫ് ഫിനാന്‍സ്, ക്യാന്‍ ഇന്ത്യ ഗ്രോ, എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.