ഡിസ്‌കോമിന്റെ കുടിശിക 24,680 കോടി രൂപ കുറഞ്ഞു

വിതരണ കമ്പനികളും കഴിഞ്ഞ 5 മാസത്തിനിടെ ഏകദേശം 1,68,000 കോടി രൂപ അടച്ചു തീര്‍ത്തിട്ടുണ്ട്. നിലവില്‍ ജെബിവിഎല്‍ എന്ന വിതരണ കമ്പനി മാത്രമാണ് കുടിശിക അടക്കാതെ ഉള്ളത്.

Update: 2022-11-30 10:59 GMT


രാജ്യത്തെ വൈദ്യുത വിതരണ സ്ഥാപനങ്ങളുടെ(ഡിസ്‌കോം) കുടിശിക കുറഞ്ഞതായി കേന്ദ്ര വൈദ്യൂതി മന്ത്രാലയം. പവര്‍ ജനറേഷന്‍ കമ്പനികള്‍,ട്രാന്‍സ്മിഷന്‍ കമ്പനികള്‍, ട്രേഡര്‍മാര്‍ എന്നിവര്‍ക്കുള്ള കുടിശികയാണ് കഴിഞ്ഞ ആറു മാസത്തിനിടെ 24,680 കോടി രൂപ കുറഞ്ഞ് 1,13,269 കോടി രൂപയായത്. ഇലക്ട്രിസിറ്റി (എല്‍പിഎസും അനുബന്ധ കാര്യങ്ങളും) ചട്ടങ്ങള്‍, 2022 നടപ്പിലാക്കിയതോടെ വൈദ്യുത വിതരണ കമ്പനികളുടെ കുടിശ്ശിക തിരിച്ചു പിടിക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഡിസ്‌കോമിന്റെ സംസ്ഥാനങ്ങളുടെ മൊത്തം കുടിശിക 1,37,949 കോടി രൂപയായിരുന്നു. നാലു മാസം സമയബന്ധിതമായി തവണകള്‍ അടച്ചു തീര്‍ത്തതിനെ തുടര്‍ന്ന് ഇത് 1,13,269 കോടി രൂപയായി കുറഞ്ഞു. 24,680 കോടി രൂപ ഇഎംഐ അടക്കുന്നതിനായി അഞ്ചു സംസ്ഥാനങ്ങള്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ആര്‍ഇസി ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നും 16,812 കോടി രൂപ വായ്പയായും എട്ടു സംസ്ഥാനങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെയും തുക സമാഹരിച്ചു.

വിതരണ കമ്പനികളും കഴിഞ്ഞ 5 മാസത്തിനിടെ ഏകദേശം 1,68,000 കോടി രൂപ അടച്ചു തീര്‍ത്തിട്ടുണ്ട്. നിലവില്‍ ജെബിവിഎല്‍ എന്ന വിതരണ കമ്പനി മാത്രമാണ് കുടിശിക അടക്കാതെ ഉള്ളത്. ഓഗസ്റ്റ് 18 ലെ കണക്കനുസരിച്ച്, വിതരണ കമ്പനികളുടെ കുടിശ്ശിക 5,085 കോടി രൂപയില്‍ നിന്നു 205 കോടി രൂപയായി കുറച്ചു.

ലേറ്റ് പേമെന്റ് സര്‍ചാര്‍ജ് (എല്‍പിഎസ് ) നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി രാജ്യത്തെ വൈദ്യുതി മേഖലയുടെ സാമ്പത്തിക ലാഭം തിരികെ കൊണ്ട് വരുന്നതിനും, ഉപഭോക്താക്കള്‍ക്ക് എപ്പോഴും വൈദ്യുതി ഉറപ്പാകുന്നതിനുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Tags:    

Similar News