എന്‍ഡിടിവിയുടെ ഓപ്പണ്‍ ഓഫറില്‍ 31 ശതമാനം ഓഹരികള്‍ ടെന്‍ഡറായി

നവംബര്‍ 22 നു ആരംഭിച്ച ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ 5 നു അവസാനിക്കും. ഓഹരി ഒന്നിന് 294 രൂപ നിരക്കിലാണ് അദാനി ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. ബുധനാഴ്ച എന്‍ഡിടിവിയുടെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു 446 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Update: 2022-12-01 06:38 GMT


അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച ന്യൂഡെല്‍ഹി ടെലിവിഷ(എന്‍ഡിടിവി ) ന്റെ ഓപ്പണ്‍ ഓഫറില്‍ 53.27 ലക്ഷം ഓഹരികള്‍ ടെന്‍ഡറായി. കമ്പനി 1.68 കോടി ഓഹരികളാണ് ഓപ്പണ്‍ ഓഫറിലൂടെ വാങ്ങുന്നത്. ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചതിനു ശേഷം ഇത് വരെ 31.78 ശതമാനം ഓഹരികളാണ് ടെന്‍ഡറായത്.

കഴിഞ്ഞ ദിവസം എന്‍ഡിടിവിയുടെ സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും രാജി വച്ചിരുന്നു. ഇരുവരും എന്‍ഡിടിവിയുടെ 32.26 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്.

നവംബര്‍ 22 നു ആരംഭിച്ച ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ 5 നു അവസാനിക്കും. ഓഹരി ഒന്നിന് 294 രൂപ നിരക്കിലാണ് അദാനി ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. ബുധനാഴ്ച എന്‍ഡിടിവിയുടെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്നു 446 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗസ്റ്റില്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (വിസിപിഎല്‍ ) വാങ്ങിയതിന് ശേഷമാണ് എന്‍ഡിടിവിയുടെ 26 ശതമാനം അധിക ഓഹരികള്‍ വാങ്ങുന്നതിനുള്ള നിര്‍ബന്ധിത ഓപ്പണ്‍ ഓഫര്‍ അദാനി പ്രഖ്യാപിച്ചത്. വിസിപിഎല്‍, എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിനു 403.8 കോടി രൂപ വായ്പ നല്‍കിയിരുന്നു. ആര്‍ആര്‍പിആര്‍ ഹോള്‍ഡിങിന് എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. ആര്‍ആര്‍പിആര്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത പക്ഷം 99.9 ശതമാനം ഓഹരികളാക്കാന്‍ കഴിയുന്ന വാറന്റുകള്‍ ഇഷ്യൂ ചെയ്തിരുന്നു.

നിലവില്‍ വിസിപിഎല്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനമായ എഎംജിമീഡിയയുടെ പൂര്‍ണ ഉടമസ്ഥതയിലാണ്. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് എഎംജി മീഡിയ ഈ വാറന്റുകള്‍ ആര്‍ആര്‍പിആറിന്റെ 95 ശതമാനം ഓഹരികളും വാങ്ങുന്നതിനു വിനിയോഗിച്ചു. നവംബര്‍ 29 നു സുദീപ്ത ഭട്ടാചാര്യ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍, സഞ്ജയ് പുഗാലിയാ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കുന്നതിന് ആര്‍ആര്‍പിആര്‍ അനുമതി നല്‍കിയിരുന്നു.

Tags:    

Similar News