മകള്‍ക്ക് ബിസിനസില്‍ താത്പര്യമില്ല, ബിസ്ലേരി 7,000 കോടിക്ക് ടാറ്റക്ക് കൈമാറുന്നു

Update: 2022-11-24 09:51 GMT

tata bisleri deal news



ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലേരി ഇന്റര്‍നാഷണലിനെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഏറ്റെടുക്കാനൊരുങ്ങുന്നതായി സൂചന. എൺപത്തി രണ്ടുകാരാനായ  രമേശ് ചൗഹാന്റെ ഉടമസ്ഥതയിലുള്ള ബിസ്ലേരിയെ ഏകദേശം 6,000-7,000 കോടി രൂപയ്ക്കാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (ടിസിപിഎല്‍) ഏറ്റെടുക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ടിസിപിഎല്‍ ഏറ്റെടുത്താലും 82 വയസുകാരനായ ചൗഹാന്റെ നേതൃത്വത്തിലുള്ള നിലവിലെ മാനേജ്മെന്റ് രണ്ട് വര്‍ഷത്തേക്കുകൂടി തുടരും. എന്നാൽ ഏറ്റെടുക്കൽ വാർത്ത ചൗഹാൻ നിഷേധിച്ചതായി പിടി െഎ റിപ്പോർട്ട് ചെയ്യുന്നു.

മകള്‍ ജയന്തിക്ക് ബിസിനസില്‍ താല്‍പര്യമില്ലെന്നും, ബിസ്‌ലേരിയെ അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് കൊണ്ടുപോകാന്‍ ഒരു പിന്‍ഗാമിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്ന ചൗഹാന്‍, ടാറ്റ ഗ്രൂപ്പിന് കമ്പനി കൈമാറുന്നതില്‍ സംതൃപ്തനാണെന്നും മൂല്യങ്ങളുടെയും സമഗ്രതയുടെയും ടാറ്റ സംസ്‌കാരം ഇഷ്ടപ്പെടുന്നുവെന്നുവെന്ന് വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് റീട്ടെയില്‍, നെസ്ലെ, ഡാനോണ്‍ എന്നിവയുള്‍പ്പെടെ നിരവധിപ്പേര്‍ ബിസ ലേരിയെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു.

എഫ്എംസിജി മേഖലയിലെ മുന്‍നിരക്കാരായ ടാറ്റ കണ്‍സ്യൂമര്‍ നിലവില്‍ ഹിമാലയന്‍ എന്ന ബ്രാന്‍ഡില്‍ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവ വിപണിയിലിറക്കുന്നുണ്ട്.

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബിസ്‌ലേരി 1965 ലാണ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1969 ല്‍ ചൗഹാന്‍ സഹോദരന്മാര്‍ ബ്രാന്‍ഡിനെ ഏറ്റെടുത്തു. 1993 ലാണ് രമേശ് ചൗഹാന്‍ സഹോദരന്‍ പ്രകാശ് എന്നിവരില്‍ നിന്ന് ശീതള പാനീയ ബ്രാന്‍ഡുകളായ തംപ്സ് അപ്, ഗോള്‍ഡ് സ്പോട്ട്, ലിംക എന്നിവയെ കൊക്കകോള ഏറ്റെടുത്തത്. നിലവില്‍ കമ്പനിക്ക് 122 പ്ലാന്റുകളുണ്ട് അവയില്‍ 13 എണ്ണം കമ്പനി ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി 4,500 വിതരണക്കാരും, 5,000 ട്രക്കുകളുമടങ്ങുന്ന ശൃംഖലയും കമ്പനിക്കുണ്ട്.

2023 സാമ്പത്തിക വര്‍ഷത്തിലെ ബിസ്ലേരിയുടെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് 2,500 കോടി രൂപയും, ലാഭം 220 കോടി രൂപയുമാണ്.

Tags:    

Similar News