അദാനി ട്രാന്‍സ്മിഷന്റെ അറ്റാദായത്തില്‍ 73 ശതമാനത്തിന്റെ വര്‍ധന

  • അദാനി ഓഹരികളില്‍ അദാനി ട്രാന്‍മിഷന്റെ ഓഹരികളും വലിയ തകര്‍ച്ചയാണ് നേരിട്ടത്

Update: 2023-02-06 13:18 GMT


ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 73 ശതമാനത്തിന്റെ വര്‍ധന. ഉയര്‍ന്ന വരുമാനത്തെ തുടര്‍ന്ന് ഇത്തവണ കമ്പനിയുടെ അറ്റാദായം 478 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 277 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 2,623 കോടി രൂപയില്‍ നിന്ന് 3,037 കോടി രൂപയായി. റെഗുലേറ്ററിയുടെ ഉത്തരവ് പ്രകാരം കമ്പനിക്ക് 240 കോടി രൂപയുടെ ഒറ്റ തവണ വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ പാദത്തിലെ അറ്റാദായത്തില്‍ വലിയ വര്‍ധനവുണ്ടായതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ ട്രാന്‍സ്മിഷന്‍ കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. 13 സംസ്ഥാനങ്ങളിലായി 18,795 സര്‍ക്യുട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ക്യുമുലേറ്റീവ് ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് ഉണ്ട്.

നിലവില്‍ കടുത്ത വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ അദാനി ഓഹരികളില്‍ അദാനി ട്രാന്‍മിഷന്റെ ഓഹരികളും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇന്ന് വ്യാപാരത്തില്‍ അദാനി ട്രാന്‍സ് മിഷന്റെ ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞ് 1,261.40 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്.

Tags:    

Similar News