പരസ്യങ്ങളിലെ 'ഡിസ്‌ക്ലെയിമര്‍' നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? 80% ശതമാനവും ഒഴിവാക്കുന്നുവെന്ന് സര്‍വെ

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എഎസ് സിഐ 800 ല്‍ അധികം പരസ്യങ്ങളാണ് മുന്നറിയിപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

Update: 2023-01-24 09:15 GMT


ഡെല്‍ഹി: രാജ്യത്തെ 80 ശതമാനത്തോളം ഉപഭോക്താക്കള്‍ പരസ്യങ്ങള്‍ക്കൊപ്പം നല്‍കുന്ന 'മുന്നറിയിപ്പ്' (ഡിസ്‌ക്ലെയിമര്‍) ശ്രദ്ധിക്കാറില്ലെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ). മുന്നറിയിപ്പുകളുടെ ബാഹുല്യമാണ് ഉപഭോക്താക്കളുടെ ഈ പെരുമാറ്റത്തിന് പിന്നിലെന്നും, ഉപഭോക്താക്കള്‍ ഇത് മനസിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും എഎസ് സിഐയുടെ സര്‍വേ വ്യക്തമാക്കുന്നു.

ആവശ്യത്തിന് സമയം നല്‍കി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഉപഭോക്താക്കളില്‍ 33 ശതമാനം പേര്‍ക്കും അത് മനസിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, 62 ശതമാനം പേരുടെ അഭിപ്രായം മുന്നറിയിപ്പുകള്‍ വളരെ ദൈര്‍ഘ്യമേറിയവയാണെന്നാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എഎസ് സിഐ 800 ല്‍ അധികം പരസ്യങ്ങളാണ് മുന്നറിയിപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

മുന്നറിയിപ്പുകളുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവതരിപ്പിക്കുന്ന എല്ലാ വിവരങ്ങളും വായിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണം, പരസ്യങ്ങളില്‍ ഉന്നയിച്ചിരിക്കുന്ന ക്ലെയിമുകള്‍ ശരിയായി വിശദീകരിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന മുന്നറിയിപ്പുകള്‍ പരസ്യദാതാക്കള്‍ ഉപയോഗിക്കണമെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.

ടെലിവിഷന്‍ പരസ്യങ്ങളിലോ ഡിജിറ്റല്‍ മീഡിയയിലെ മറ്റേതെങ്കിലും വീഡിയോ പരസ്യങ്ങളിലോ, എല്ലാ മുന്നറിയിപ്പുകളും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി വായിക്കാവുന്നതായിരിക്കണം. മാത്രമല്ല, ഒരു പരസ്യത്തില്‍ ഒരു ഫ്രെയിമില്‍ ഒന്നില്‍ കൂടുതല്‍ മുന്നറിയിപ്പ് പാടില്ല. മുന്നറിയിപ്പ് പരസ്യത്തിന്റെ അതേ ഭാഷയിലായിരിക്കണം. വിവധ ഭാഷകളിലുള്ള പരസ്യങ്ങളുടെ കാര്യത്തില്‍, മുന്നറിയിപ്പ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ നല്‍കാം.


Tags:    

Similar News