വേദാന്തയ്ക്ക് തിരിച്ചടി; വരുമാനവും അറ്റാദായവും താഴോട്ട്

  • ലാഭവിഹിതം ആകര്‍ഷകമാക്കും
  • ഇരുമ്പ്,ചെമ്പ് വ്യവസായം ലാഭത്തില്‍
  • അറ്റാദായം ഇടിഞ്ഞു

Update: 2023-05-12 11:30 GMT

വേദാന്ത ലിമിറ്റഡിന് വലിയ തിരിച്ചടി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനവും അറ്റാദായവും ഇടിഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 56.3 ശതമാനം ഇടിഞ്ഞ് 2634 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ 6,027 കോടി രൂപയായിരുന്നു.

കമ്പനി ഉടമകള്‍ക്കുള്ള അറ്റാദായം 1881 കോടി രൂപയാണ് . 67 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നാലാംപാദത്തിലെ വരുമാനം 5.4 ശതമാനം കുറഞ്ഞ് 37225 കോടി രൂപയായി. കമ്പനിയുടെ എബിറ്റാഡ 33.4 ശതമാനം താഴോട്ട് പോയി 8754 കോടി രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കമ്പനി ഫ്രീ ക്യാഷ് ഫ്‌ളോ വര്‍ധിപ്പിച്ചിട്ടുണ്ട്. 28068 കോടിരൂപയുടെ പ്രിക്യാപക്‌സാണ് രേഖപ്പെടുത്തിയതെന്നും നിക്ഷേപം വര്‍ധിപ്പിക്കാനായി ഓഹരി ഉടമകള്‍ക്ക് ആകര്‍ഷകമായ ലാഭവിഹിതം നല്‍കുമെന്ന് വേദാന്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ ദുഗ്ഗല്‍ പറഞ്ഞു.

1868 മെഗാവാട്ടിന്റെ റെനീവബിള്‍ പവര്‍ ഡെലിവറി കരാറിന് അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യവസായത്തിന്റെ ഓരോ വിഭാഗത്തിന്റെയും പ്രകടനം കണക്കിലെടുത്താല്‍ സിങ്ക്,ലെഡ്,വെള്ളി എന്നിവയുടെ വരുമാനം നാല് ശതമാനം ഇടിഞ്ഞ് 8254 കോടി രൂപയായി. അലൂമിനിയത്തില്‍ നിന്നുള്ള വരുമാനം 19.8 ശതമാനം ഇടിഞ്ഞ് 12396 കോടി രൂപയായി. അതേസമയം ചെമ്പ്,ഇരുമ്പ് വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


Tags:    

Similar News