അദാനി പവറിന്റെ മൂന്നാം പാദ അറ്റാദായം 96 ശതമാനം ഇടിഞ്ഞു

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7,764.4 കോടി രൂപ
  • എബിറ്റെട മാർജിൻ 33 ശതമാനത്തിൽ നിന്ന് 18.9 ശതമാനംയി കുറഞ്ഞു.

Update: 2023-02-09 08:13 GMT

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഊർജ കമ്പനിയായ അദാനി പവറിന്റെ കൺസോളിഡേറ്റഡ് അറ്റാദായം ഡിസംബർ പാദത്തിൽ 96 ശതമാനം ഇടിഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 218.5 കോടി രൂപയുടെ അറ്റാദായത്തിൽ നിന്നും 8.7 കോടി രൂപയിലേക്ക് കൂപ്പു കുത്തി. ഇതിനു തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ കൺസോളിഡേറ്റഡ് അറ്റാദായം 401.6 ശതമാനത്തിന്റെ വർദ്ധനവോടെ 695.53 കോടി രൂപയായിരുന്നു. 2021സെപ്റ്റംബർ പാദത്തിൽ ഇത് 230.6 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 44.8 ശതമാനം വർധിച്ച് 5,360.9 കോടി രൂപയിൽ നിന്ന് 7,764.4 കോടി രൂപയായി.

കമ്പനിയുടെ എബിറ്റെട മുൻ വർഷം സമാന പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,770.8 കോടി രൂപയിൽ നിന്ന് 17 ശതമാനം വർധിച്ച് 1,469.7 കോടി രൂപയായി. എബിറ്റെട മാർജിൻ 33 ശതമാനത്തിൽ നിന്ന് 18.9 ശതമാനംയി കുറഞ്ഞു.

മൊത്ത ചെലവ് 5,389.24 കോടി രൂപയിൽ നിന്ന് 8,078.31 കോടി രൂപയായി വർധിച്ചു. മൊത്ത വരുമാനം 5,593.58 കോടി രൂപയിൽ നിന്ന് 8,290.21 കോടി രൂപയായി.

Tags:    

Similar News