ഏഷ്യന്‍ പെയിന്റ്‌സിന് മുന്നേറ്റം; അറ്റാദായം 1234 കോടി

  • വരുമാനത്തില്‍ 11.3 ശതമാനം വര്‍ധനവ്
  • 1234.14 കോടി രൂപയുടെ അറ്റാദായം
  • 21.52 രൂപ ലാഭവിഹിതം നല്‍കും

Update: 2023-05-11 10:00 GMT

വന്‍കിട പെയിന്റ് നിര്‍മാണ കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ് നാലാം ത്രൈമാസഫലം പുറത്തുവിട്ടു. നികുതിയ്ക്ക് ശേഷമുള്ള അറ്റാദായം 45.12 ശതമാനം കുതിച്ചുയര്‍ന്ന് 1234.14 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് 850.42 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനത്തിലും വര്‍ധനവുണ്ടായി. 11.33 ശതമാനം ഉയര്‍ന്ന് 7892.67 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ധനവര്‍ഷത്തിലെ ഓഹരിയുടമകള്‍ക്ക് 21.52 രൂപയാണ് ഒരു ഓഹരിക്ക് ലാഭവിഹിതം നല്‍കുക. കമ്പനിയുടെ ഡകറേറ്റീവ് , നൊണ്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയല്‍ ബിസിനസുകളില്‍ നിന്ന് ഇരട്ടയക്ക നേട്ടവും മൂല്യ വളര്‍ച്ചയും നേടാന്‍ സാധിച്ചതായി മാനേജിങ് ഡയറക്ടറും സിഇഓയുമായ അമിത് സിംഗാള്‍ അറിയിച്ചു. ആഗോളതലത്തില്‍ ബിസിനസുകള്‍ നല്ല രീതിയിലാണെങ്കിലും മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ബിസിനസ് മന്ദഗതിയിലാണെന്ന് അദേഹം പറഞ്ഞു.

Tags:    

Similar News