ആലിബാബ പേടിഎമ്മിന്റെ മുഴുവൻ ഓഹരികളും വിറ്റഴിച്ചു

  • ആലിബാബയുടെ കൈവശം ആകെ 6.6 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്
  • ഓഹരി ഒന്നിന് 642.74 രൂപ നിരക്കിലാണ് വിറ്റത്.

Update: 2023-02-11 10:06 GMT

ഡെൽഹി : ചൈനീസ് കമ്പനിയായ ആലിബാബ, ഡിജിറ്റൽ ഫിനാൻഷ്യൽ സേവന കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ 3.3 ശതമാനം ഓഹരികൾ 1,378 കോടി രൂപക്ക് വിറ്റഴിച്ചതായി റിപ്പോർട്ട്.

ഈ കരാറോടെ ആലിബാബയുടെ കൈവശമുണ്ടായിരുന്ന കമ്പനയിയുടെ മുഴുവൻ ഓഹരികളും വിറ്റഴിച്ചു. പേടിഎമ്മിന്റെ 6.26 ശതമാനം ഓഹരികളാണ് കൈവശമുണ്ടായിരുന്നത്.

ഇതിൽ 3.1 ശതമാനം ഓഹരികൾ ജനുവരിയിൽ വിറ്റഴിച്ചിരുന്നു. ശേഷിക്കുന്ന 3.16 ശതമാനം ഓഹരികൾ അഥവാ 2,14,31,822 ഓഹരികളാണ് വെള്ളിയാഴ്ച വിറ്റഴിച്ചത്.

ആലിബാബയുടെ ഗ്രൂപ്പ് കമ്പനിയായ ആന്റ്റ് ഫിനാൻഷ്യലും പേടിഎമ്മിന്റെ 25 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

ബ്ലോക്ക് ഡീലിലൂടെ ഏകദേശം 2.8 കോടി ഓഹരികളാണ് പേടിഎമ്മിന്റെ വിറ്റത്. ഇതിൽ ആലിബാബയുടെ കൈവശമുണ്ടായിരുന്ന ഓഹരികളും ലാഭമെടുപ്പിന്റെ ഭാഗമായുള്ള വിറ്റഴിക്കലും  നടന്നിട്ടുണ്ട്.

ഓഹരി ഒന്നിന് 642.74 രൂപ നിരക്കിലാണ് ഓഹരികൾ വിറ്റത്..

മോർഗൻ സ്റ്റാൻലി ഏഷ്യ, പേടിഎമ്മിന്റെ 5.23 ലക്ഷം ഓഹരികൾ, ഓഹരി ഒന്നിന് 667.66 നിരക്കിൽ വിറ്റഴിച്ചു. ഓഹരി ഒന്നിന് 640 രൂപ നിരക്കിൽ 54.23 ലക്ഷം ഓഹരികൾ വാങ്ങിയിട്ടുണ്ട്.

Tags:    

Similar News