ആപ്പിളിന്റെ ആദ്യ എക്‌സ്‌ക്ലൂസീവ് ഷോറൂം മുംബൈയില്‍, രൂപരേഖ പുറത്ത് വിട്ട് അധികൃതര്‍

Update: 2023-04-06 03:20 GMT

ഡെല്‍ഹി: ടെക്ക് ഭീമനായ ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ച് ആഴ്ച്ചകള്‍ക്കകം തന്നെ രാജ്യത്തെ ആദ്യ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്‌റ്റോര്‍ ആരംഭിക്കുമെന്നും അറിയിപ്പ്. മുംബൈയില്‍ ആരംഭിക്കാനിരിക്കുന്ന റീട്ടെയില്‍ സ്റ്റോറിന്റെ രൂപരേഖാ ചിത്രം പുറത്ത് വന്നിട്ടുണ്ട്.

റിലയന്‍സ് തലവന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് രാജ്യത്തെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. എക്‌സ്‌ക്ലൂസീവ് ഇമേജുള്ള ഷോറൂം വരുന്നതോടെ രാജ്യത്ത് ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പന ഇനിയും വര്‍ധിക്കും.

റീട്ടെയില്‍ ഷോറൂം എന്ന് തുറക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും വരാനുണ്ട്. മുംബൈയില്‍ ഷോറൂം തുറന്ന് കഴിഞ്ഞാല്‍ ഡെല്‍ഹിയിലും രണ്ടാമത്തെ റീട്ടെയില്‍ ഷോറൂം തുറക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആഗോളതലത്തില്‍ 500ല്‍ അധികം സ്‌റ്റോറുകളാണ് ആപ്പിളിന് സ്വന്തമായുള്ളത്.

Tags:    

Similar News