2058 ഓടെ കമ്പനി ബോർഡിലെ സ്ത്രീ അംഗത്വം 30% ഉയരും

  • 2023 മാർച്ചിലെ കണക്കു പ്രകാരം 18 ശതമാനത്തിലേക്കെത്തി
  • കമ്പനി നിയമമനുസരിച്ച് ബോർഡ് അംഗങ്ങളില്‍‍ ഒരു സ്വതന്ത്ര വനിത ഡയറക്ടർ നിർബന്ധമാണ്

Update: 2023-10-19 10:49 GMT

സൊമാറ്റൊ,അപ്പോളോ ഹോസ്പിറ്റല്‍, ഹിന്ദുസ്ഥാൻ സിങ്ക്,നെസ്ലെ ഇന്ത്യ കമ്പനികളില്‍  കൂടുതലും സ്ത്രീ ഡയറക്ടരുമാർ.  ഏഴ് ബോർഡംഗമുള്ള സൊമാറ്റൊയില്‍ നാലു പേരും സ്ത്രീകളാണ്.അപ്പോളോ ഹോസ്പിറ്റലില്‍ പതിനൊന്നില്‍ ആറും നെസ്ലെ ഇന്ത്യയില്‍ എട്ടില്‍ നാലും സ്ത്രീകളാണ്. ഹിന്ദുസ്ഥാൻ സിങ്കില്‍ ഒമ്പത് ഡയറക്ടർമാരില്‍ അഞ്ചു പേരും സ്ത്രീകളാണ്.

കമ്പനി നിയമമനുസരിച്ച്  ബോർഡ് അംഗങ്ങളില്‍‍  ഒരു സ്വതന്ത്ര  വനിത ഡയറക്ടർ  നിർബന്ധമാണ്.  എല്‍ഐസി,എല്‍ ആന്‍ഡ്  ടി, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങി പല മുന്‍നിര കമ്പനികളിലും സ്ത്രീ ഡയറക്ടറുമാരുടെ എണ്ണം നിയമം അനുശാസിക്കുന്നതു മാത്രമേയുള്ളു.

പത്ത് വർഷം മുമ്പ്  ഇരുപത്  ഡയറക്ടർമാരില്‍ ഒരാളാണ് വനിതായിട്ടുണ്ടായിരുന്നതെന്ന്  പ്രൈം ഡാറ്റാബേസ് ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. അഞ്ചു വർഷം കൂടി മുന്നോട്ടു പോയപ്പോഴത് എട്ടു ഡയറക്ടർമാരില്‍ ഒരാള്‍ എന്നായി  മാറിയെന്ന് ഡേറ്റാബേസ് പഠനം പറയുന്നു.

മാർച്ച് 2022 കണക്കു പ്രകാരം നിഫ്റ്റി 500  കമ്പനികളിലെ 4694 ഡയറക്ടർമാരില്‍ 827 പേരും  സ്ത്രീകളാണ്. അതായത് 17 .6 ശതമാനം.

2014 ല്‍ ഇത് 6 ശതമാനമായിരുന്നു.2019 ല്‍ 14 ശതമാനവും. 2023 മാർച്ചിലെ കണക്കു പ്രകാരം 18 ശതമാനത്തിലേക്കെത്തി.ഇത് തുടരുകയാണെങ്കില്‍ 2058 ഓടെ 30 ശതമാനത്തിനടുത്ത്  സ്ത്രീ സാനിധ്യം പ്രതീക്ഷിക്കാമെന്ന് മുംബൈ  ആസ്താനമാക്കിപ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷണല്‍ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് വ്യക്തമാക്കി.

കമ്പനി നിയമ  പ്രകാരം കുറഞ്ഞത് മൂന്ന് ഡയറക്ടർമാർ  പൊതുമേഖല കമ്പനികളിലും രണ്ടു പേർ സ്വകാര്യ മേഖല കമ്പനികളിലുമുണ്ടായിരിക്കണം. ഇത് പതിനഞ്ചോ അതിനു മുകളിലുമാവാം.ഇതില്‍ നിർബന്ധമായും ഒരു സ്ത്രീ അംഗത്വവും  ഉണ്ടായിരിക്കണം.

നിയമന തീയതി മുതൽ അടുത്ത വാർഷിക പൊതുയോഗം വരെ വനിതാ ഡയറക്ടറെ നിയമിക്കും. അടുത്ത പൊതുയോഗത്തിൽ വീണ്ടും നിയമനത്തിന് അവർ യോഗ്യയാണ്. മറ്റ് ഡയറക്ടർമാരെപ്പോലെ ഒരു വനിതാ ഡയറക്ടറും റൊട്ടേഷൻ വഴി വിരമിക്കലിന് വിധേയമാണ്. കമ്പനിക്ക് നോട്ടീസ് നൽകി അവർക്ക് രാജിവെക്കാം.

എന്നാല്‍ അഞ്ചിൽ ഒരാൾ എന്ന അനുപാതം വലിയ സംഖ്യയല്ലയെന്ന് നിരവധി ഇന്ത്യൻ കമ്പനികളുടെ ബോർഡുകളിൽ സ്വതന്ത്ര വനിതാ ഡയറക്ടറായ സുതപ ബാനർജി പറഞ്ഞു.


Tags:    

Similar News