സ്റ്റോക്ക് ബ്രോക്കിങിൽ 40% വിപണി വിഹിതവുമായി ഗ്രോവും സെറോദയും

  • ഗ്രോവിന് 6.6 ദശലക്ഷവും സെരോദയ്ക്ക് 6.5 ദശലക്ഷം ക്ലയന്റുകളുടെ അടിത്തറയുണ്ട്
  • എൻഎസ്ഇയിലെ സജീവ ഉപയോക്താക്കളുടെ എണ്ണം 33.4 ദശലക്ഷമായി ഉയർന്നു.

Update: 2023-10-14 11:25 GMT

ഡിസ്കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ സ്റ്റോക്ക് ബ്രോക്കിംഗ് വ്യവസായത്തിൽ 39.3% വിപണി വിഹിതം സംയുക്തമായി സ്വന്തമാക്കി സ്റ്റാർട്ടപ്പുകളായ ഗ്രോവും സെറോദയും.

എൻഎസ്ഇയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിലെ സജീവ ക്ലയന്റുകളുടെ എണ്ണം കണക്കിലെടുക്കുകയാണെങ്കിൽ, സെക്വോയ കാപ്പിപിറ്റൽ, ടൈഗർ ഗ്ലോബൽ തുടങ്ങിയ കമ്പനികളുടെ പിന്തുണയുള്ള ഗ്രോ ഇപ്പോൾ വിപണിയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായി മാറിയിരിക്കുകയാണ്. സെപ്തംബർ അവസാനത്തോടെ, സെറോദയുടെ വിപണി വിഹിതം മുൻ മാസത്തെ അപേക്ഷിച്ച മാറ്റമില്ലാതെ 19.4 ശതമാനമായി തുടർന്നു, ഗ്രോവിന്റെ വിപണി വിഹിതം 19.9 ശതമാനമായി ഉയർന്നു.

എൻഎസ്ഇ ആക്റ്റീവ് ക്ലയന്റുകളുടെ കാര്യത്തിൽ, ഗ്രോവിന് 6.6 ദശലക്ഷവും സെറോദയ്ക്ക് 6.5 ദശലക്ഷം ക്ലയന്റുകളുടെ അടിത്തറയുണ്ട്. മൂന്നാതായ ഏഞ്ചൽ വണ്ണിന്റെ വിപണി വിഹിതം കഴിഞ്ഞ മാസം 14.6 ശതമാനമായി വർധിച്ചു, അതേസമയം അപ്‌സ്റ്റോക്‌സിന്റേത് 6.6 ശതമാനത്തിൽ തുടർന്നു.



പരമ്പരാഗത ബ്രോക്കിംഗ് സ്ഥാപനങ്ങളിൽ, ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ക്ളയന്റുകളുടെ എണ്ണ൦ പ്രതിമാസം 2.1 ശതമാനം കുറഞ്ഞു 1.9 ദശലക്ഷമായി. വിപണി വിഹിതത്തിൽ 20 ബെയിസിസ് പോയിന്റ്‌സിന്റെ ഇടിവിൽ 5.7 ശതമാനത്തിലെത്തി. ഐഐഎഫ്എൽ സെക്യൂരിറ്റീസിസിന്റെ ക്ളയന്റുകളുടെ എണ്ണ൦ മുൻ മാസത്തെ അപേക്ഷിച്ച് 1.7 ശതമാനം കുറഞ്ഞു നാല് ലക്ഷമായി. വിപണി വിഹിതത്തിൽ നേരിയ ഇടിവിൽ 1.3 ശതമാനത്തിലെത്തി.

സെപ്റ്റംബറിൽ , എൻഎസ്ഇയിലെ സജീവ ഉപയോക്താക്കളുടെ എണ്ണം ഓഗസ്റ്റിലെ 32.7 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 33.4 ദശലക്ഷമായി ഉയർന്നു.

Tags:    

Similar News