കോർപ്പറേറ്റ് 'ഫയറിംഗ്' തുടരുന്നു, ഐബിഎം ഒഴിവാക്കിയത് 3,900 പേരെ

ജീവ നക്കാരുടെ പിരിച്ചു വിടല്‍ മൂലം , ജനുവരി - മാര്‍ച്ച് പാദത്തില്‍ കമ്പനിക്ക് 300 മില്യണ്‍ ഡോളറിന്റെ ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Update: 2023-01-27 05:49 GMT


ആഗോള തലത്തില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ കൂട്ടപിരിച്ചു വിടല്‍ തുടര്‍ക്കഥയാകുമ്പോള്‍ പ്രമുഖ ടെക്ക് കമ്പനി ഐബിഎം കോര്‍പറേഷനും ഇതിന്റെ ഭാഗമാകുകയാണ്. ബുധനാഴ്ച 3900 ജീവനക്കാരെയാണ് അസ്സെറ്റ് ഡിവെസ്റ്റ്‌മെന്റുകളുടെ ഭാഗമായി പിരിച്ചുവിട്ടത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു.

ജീവനക്കാരുടെ പിരിച്ചു വിടല്‍ മൂലം , ജനുവരി - മാര്‍ച്ച് പാദത്തില്‍ കമ്പനിക്ക് 300 മില്യണ്‍ ഡോളറിന്റെ ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിപണിയില്‍ കമ്പനിയുടെ ഓഹരികള്‍ 2 ശതമാനത്തോളം ഇടിഞ്ഞുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പിരിച്ചു വിട്ട ആളുകള്‍ ആകെ ജീവനക്കാരുടെ 1.25 ശതമാനത്തോളമാണ് വരുന്നത്. എങ്കിലും പ്രധാന മേഖലകളില്‍ നിയമനം നടത്താനുള്ള പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.



Tags:    

Similar News