മക്‌ഡൊണാള്‍ഡ്‌സ് ശൃംഖലകള്‍ താല്‍ക്കാലികമായി അടയ്ക്കുന്നു, 'ഫയറിംഗ്' നടന്നേക്കും
- നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ വരുന്ന ആഴ്ച്ചകളില്‍ കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നേക്കും.
ന്യൂയോര്‍ക്ക്: ബര്‍ഗര്‍ ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ യുഎസ് ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാരെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനിയെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസിലുള്ളതിന് പുറമേ മറ്റ് ചില രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും കഴിഞ്ഞ ആഴ്ച അയച്ച ഇമെയിലില്‍, തിങ്കള്‍ മുതല്‍ ബുധന്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമല്ല. വെണ്ടര്‍മാരുമായും മറ്റ് കക്ഷികളുമായും വ്യക്തിപരമായി നടത്തുന്ന എല്ലാ മീറ്റിംഗുകളും റദ്ദാക്കാനും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടു.