റിലയന്‍സ് ക്യാപിറ്റലിന് വേണ്ടി ലേലം വിളിക്കാന്‍ ആളില്ല; രണ്ടാംഘട്ടത്തില്‍ ഹിന്ദുജ ഗ്രൂപ്പ് മാത്രം
- ഹിന്ദുജ നേടും
- 9650 കോടിയ്ക്ക് ലേലം
- ടൊറന്റ് കേസിലേക്ക്
പാപ്പരത്വം പ്രഖ്യാപിച്ച റിലയന്‍സ് ക്യാപിറ്റലിന്റെ രണ്ടാം ഘട്ട ലേലത്തില്‍ പങ്കെടുക്കാന്‍ ഹിന്ദുജ ഗ്രൂപ്പ് മാത്രം. മുമ്പ് അനില്‍ അംബാനിയുടെ ഉടമസ്ഥതിയലുണ്ടായിരുന്ന കമ്പനിയുടെ ലേലത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്തിരുന്ന വന്‍കിട കമ്പനികളായ ടൊറന്റോ , ഓക് ട്രീ എന്നിവരൊക്കെ രണ്ടാംഘട്ടത്തില്‍വിട്ടു നിന്നു.
കടക്കെണിയിലായ കമ്പനിക്ക് വായ്പ നല്‍കുന്നവര്‍ക്ക് മുന്‍കൂര്‍ പേയ്‌മെന്റായി 9,650 കോടി രൂപയാണ് ഹിന്ദുജ ഗ്രൂപ്പ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ലിക്വിഡേഷന്‍ മൂല്യം ഇപ്പോഴും 13000 കോടി രൂപയ്ക്ക് താഴെയാണ്. ആദ്യ റൗണ്ടില്‍ 8640 കോടി രൂപ വാഗ്ദാനം ചെയ്ത് ആദ്യമെത്തിയ ടൊറന്റ് രണ്ടാംഘട്ട ലേലത്തില്‍ നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ കമ്പനി ഓക് ട്രീയും പങ്കെടുത്തില്ല. എന്നാല്‍ ലേല നടപടികളിലെ വ്യക്തതയില്ലായ്മയാണ് ടോറന്‍് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിവരം.
റിലയന്‍സ് ക്യാപിറ്റലിന് വേണ്ടി വായ്പ നല്‍കി കടക്കെണിയിലായ കമ്പനികള്‍ പരമാവധി വില ആസ്തികള്‍ക്ക് ലഭിക്കാനായി രണ്ടാം ഘട്ട ലേലത്തിലേക്ക് പോയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ടൊറന്റ് കമ്പനിയുടെ നീക്കം. ഹിന്ദുജ ഗ്രൂപ്പിന്റെ ലേലം അംഗീകരിക്കപ്പെട്ടാല്‍ ആര്‍ക്യാപിന്റെ രണ്ട് ഇന്‍ഷൂറന്‍സ് സംരംഭങ്ങള്‍ കമ്പനിയുടേതാകും.
നിലവില്‍ ഹിന്ദുജ ഗ്രൂപ്പിന്റേതാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ആദ്യലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേലം വിളിച്ചവരില്‍ രണ്ടാംസ്ഥാനമായിരുന്നു ഹിന്ദുജയ്ക്ക്. 8110 കോടിയ്ക്കായിരുന്നു ലേലം വിളിച്ചത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ലേലത്തിന്റെ അന്തിമ നടപടികളിലേക്ക് നീങ്ങും മുമ്പ് 9000 കോടി രൂപയ്ക്കായി ലേലത്തുക വര്‍ധിപ്പിച്ച് ബിഡ് നല്‍കി. ഇതേതുടര്‍ന്നാണ് രണ്ടാംഘട്ട ലേലത്തിലേക്ക് കാര്യങ്ങളെത്തിയത്.
