ഫയറിംഗിന് പിന്നാലെ അടുത്ത 'അടി', ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ കുറയുന്നു

  • ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ നടത്തിപ്പ് രീതികളിലും മാറ്റം വന്നിട്ടുണ്ടെന്ന് സൂചനയുണ്ട്.

Update: 2023-03-28 05:04 GMT

ഡെല്‍ഹി: ആഗോളതലത്തില്‍ ടെക്ക് മേഖലയിലുണ്ടാകുന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് പിന്നാലെ ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ എണ്ണത്തിലും ഇടിവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബിസിനസ് ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ നടക്കുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ അളവ് 20-25 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.

ടിസിഎസ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, കേപ് ജെമിനി, അക്‌സഞ്ചര്‍, എംഫസിസ്, എല്‍ടഐ മൈന്‍ഡ്ട്രീ തുടങ്ങിയവയായിരുന്നു ഇത്തരം കോളേജുകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന പ്രധാന കമ്പനികള്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റുകളുടെ എണ്ണം ഇനിയും കുറയും.

പല കമ്പനികളിലും കൂട്ടപ്പിരിച്ചുവിടലിനൊപ്പം ഫ്രഷേഴ്‌സിന് അവസരങ്ങള്‍ നല്‍കുന്നില്ല എന്നും, റിക്രൂട്ട് ചെയ്തവര്‍ക്ക് തന്നെ ആദ്യം പറഞ്ഞ ശമ്പള പാക്കേജ് കൊടുക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. എഞ്ചിനീയറിംഗിന് പുറമേ പ്രഫഷണല്‍ കോഴ്‌സുകളായ എംബിഎ ഉള്‍പ്പടെയുള്ളവയ്ക്കും ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ കുറയുന്നുവെന്ന് സൂചനയുണ്ട്.

Tags:    

Similar News