പാര്‍ക്ക് അവന്യൂവും കാമസൂത്ര പ്രീമിയവും ഇനി ഗോദ്‌റെജിന് ; ഏറ്റെടുക്കല്‍ 2825 കോടിയ്ക്ക്‌

  • സെക്ഷ്യല്‍ വെല്‍നസ് കാറ്റഗറിയില്‍ പ്രതീക്ഷ
  • പാര്‍ക്ക് അവന്യൂ ഗോദ്‌റെജിന്
  • മെയ് 10 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും

Update: 2023-04-27 11:15 GMT

റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിനെ ഏറ്റെടുത്തതായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. 2825 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടത്തിയതെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതോടെ വന്‍കിട ബ്രാന്റായ പാര്‍ക്ക് അവന്യൂ, കാമസൂത്ര ആന്റ് പ്രീമിയം പോലുള്ളവ ഗോദ്‌റെജിന് സ്വന്തമായി. മെയ് 10 ഓടെയാണ് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളൂ. ഇടപാടുകള്‍ പണമായി തന്നെയാണ് നല്കുന്നതെന്നാണ് വിവരം.

കമ്പനിയുടെ ഈ കാറ്റഗറിയിലുള്ള ഉപഭോക്തൃ വസ്തുക്കള്‍ക്ക് ഇരട്ടഅക്ക നേട്ടം കൊണ്ടുവരാന്‍ ശേഷിയുള്ളവയാണെന്ന് ജിസിപിഎല്‍ മാനേജിങ് ഡയറക്ടറും സിഇഓയുമായ സുധീര്‍ സീതാപതി പറഞ്ഞു. പുതിയ ഏറ്റെടുക്കലോടെ തങ്ങളുടെ 'മെന്‍സ് ഗ്രൂമിങ്' ബിസിനസ് കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സുഗന്ധ ലേപനങ്ങളുടെയും സെക്ഷ്വല്‍ വെല്‍നെസ് കാറ്റഗറിയിലും കമ്പനിക്ക് പുതിയ മേഖലകള്‍ തുറന്നുലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ വളര്‍ച്ചാ സാധ്യതയും ബിസിനസ് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനുള്ള അവസരവുമാണ് കൈവരിക്കുന്നത്.

പാര്‍ക്ക് അവന്യൂ, കാമസൂത്ര തുടങ്ങിയ ബ്രാന്‍ഡുകളുള്ള ഡിയോഡറന്റ്, സെക്സ് വെല്‍നസ് വിഭാഗങ്ങളിലെ മുന്‍നിര കമ്പനിയാണ് റെയ്മണ്ടെന്നും സുധീര്‍ സീതാപതി പറഞ്ഞു.

Tags:    

Similar News