ആര്‍ബിഎല്‍ ബാങ്ക് ഓഹരികള്‍ സ്വന്തമാക്കി മഹീന്ദ്ര ഗ്രൂപ്പ്; നേട്ടമുണ്ടാക്കി ആര്‍ബിഎല്‍ ഓഹരി

  • ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്തിട്ടുണ്ട്‌ ആര്‍ബിഎല്‍
  • കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കിന്റെ ഓഹരി 152 ശതമാനമാണ് മുന്നേറിയത്
  • ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 43.2 ശതമാനം വര്‍ധിച്ച് 288 കോടി രൂപയിലെത്തി

Update: 2023-07-26 10:42 GMT

സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ ജുലൈ 26ന് ബിഎസ്ഇ വ്യാപാരത്തിനിടെ 5 ശതമാനം ഉയര്‍ന്നു 232 രൂപയിലെത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കിന്റെ ഓഹരി 152 ശതമാനമാണ് മുന്നേറിയത്. ഈ ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 43.2 ശതമാനം വര്‍ധിച്ച് 288 കോടി രൂപയിലെത്തിയിരുന്നു.

മഹീന്ദ്ര ഗ്രൂപ്പ് അതിന്റെ ഏതെങ്കിലും ഒരു സ്ഥാപനം വഴി ആര്‍ബിഎല്‍ ബാങ്കിന്റെ നാല് ശതമാനം ഓഹരികള്‍ വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ട് ജുലൈ 26ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ പ്രചരിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് ആര്‍ബിഎല്‍ ബാങ്ക് ഓഹരികള്‍ മുന്നേറിയത്. മഹീന്ദ്ര ഗ്രൂപ്പിന് നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസ് ഉണ്ട്.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റുചെയ്തിട്ടുള്ള ആര്‍ബിഎല്‍ ബാങ്കിന് 500-ലധികം ശാഖകളുമായി പാന്‍-ഇന്ത്യ സാന്നിധ്യമുണ്ട്.

ആര്‍ബിഎല്‍ ബാങ്കിന്റെ 3.53ശതമാനം ഓഹരികളാണ് മഹീന്ദ്ര ഗ്രൂപ്പ് 417 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

ഒരു ബാങ്കില്‍ ഒരു കമ്പനിയുടെ ഷെയര്‍ ഹോള്‍ഡിംഗ് അഞ്ച് ശതമാനമെത്തിയാല്‍, കൂടുതല്‍ ഓഹരി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി ആവശ്യമാണ്.

Tags:    

Similar News