പാരമൗണ്ട് ഗ്ലോബല്‍ വയാകോം-18 ലുള്ള ഓഹരി വില്‍ക്കുന്നു

  • ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയാണ് പാരമൗണ്ട് ഗ്ലോബല്‍
  • പാരമൗണ്ട് 4,555 കോടി രൂപയ്ക്ക് ഓഹരി റിലയന്‍സിന് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്
  • കഴിഞ്ഞ ദിവസം ഡിസ്‌നിയും റിലയന്‍സും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു

Update: 2024-03-07 10:36 GMT

സിബിഎസ്, എംടിവി തുടങ്ങിയ പ്രമുഖ ചാനലുകളുടെ മാതൃസ്ഥാപനമായ പാരമൗണ്ട് ഗ്ലോബല്‍, വയാകോം-18 ലുള്ള ഓഹരികള്‍ റിലയന്‍സിനു വില്‍ക്കുമെന്നു സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഏകദേശം 4,555 കോടി രൂപയ്ക്ക് ഓഹരി റിലയന്‍സിന് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയാണ് പാരമൗണ്ട് ഗ്ലോബല്‍.

കഴിഞ്ഞ ദിവസം ഡിസ്‌നിയും റിലയന്‍സും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇതുപ്രകാരം, റിലയന്‍സ് ഇന്‍ഡസ്ട്രീസും, റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാള്‍ട്ട് ഡിസ്‌നി കമ്പനിയും ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കും. ഇതില്‍ 16.34% ഓഹരി റിലയന്‍സിനും, 46.82% വയാകോം 18-നും, 36.84% ഡിസ്‌നിക്കുമായിരിക്കും.

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18, കളേഴ്‌സ് എന്നീ മുന്‍നിര ചാനലുകള്‍ പുതുതായി രൂപീകരിക്കുന്ന കമ്പനിയുടെ കീഴിലേക്ക് വരും.

ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും പുതിയ കമ്പനിക്കു കീഴില്‍ വരും.

Tags:    

Similar News