65,000 കോടി തൊട്ട് ആര്‍വിഎന്‍എല്‍-ന്‍റെ ഓര്‍ഡര്‍ ബുക്ക്

  • 9000 കോടി രൂപയുടെ കരാര്‍ വന്ദേഭാരതിനായി
  • വിദേശ വിപണികളിലെ വിപുലീകരണത്തിനും ശ്രമം
  • ഓര്‍ഡര്‍ ബുക്ക് 75,000 കോടിയില്‍ എത്തിക്കുക ലക്ഷ്യം

Update: 2024-02-18 08:44 GMT

തങ്ങളുടെ ഓർഡർ ബുക്ക് 65,000 കോടി രൂപയിലെത്തിയെന്ന് പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎല്‍ അറിയിച്ചു, ഇതിൽ 50 ശതമാനവും റെയിൽവേ പദ്ധതികളാണ്. മധ്യേഷ്യ, യുഎഇ, പടിഞ്ഞാറൻ ഏഷ്യ തുടങ്ങിയ വിദേശ വിപണികളിലും പുതിയ പ്രൊജക്റ്റുകള്‍ക്കായി ശ്രമിക്കുകയാണെന്ന് നിക്ഷേപകരുമായി നടത്തിയ ഒരു ഇന്‍വെസ്റ്റ്‍മെന്‍റ് കോളില്‍ കമ്പനി അറിയിച്ചു. 

അധികം താമസിയാതെ ഓര്‍ഡര്‍ ബുക്ക് 75,000 കോടി രൂപയില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. മൊത്തം ഓർഡർ ബുക്കിൽ, വന്ദേ ഭാരത് ട്രെയിനുകളുടെ വിഹിതം ഏകദേശം 9,000 കോടി രൂപയാണ്. കൂടാതെ 7,000 കോടി രൂപയുടെ ഓര്‍ഡര്‍ രാജ്യത്തെ നിരവധി മെട്രോ പദ്ധതികളില്‍ നിന്ന് ലഭിച്ചതാണ്. ഇലക്‌ട്രിഫിക്കേഷൻ, ട്രാൻസ്‌മിഷൻ ലൈനുകളിലും കമ്പനി പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.

ആർവിഎൻഎൽ മറ്റ് വിഭാഗങ്ങളിലേക്ക് വൈവിധ്യവൽക്കരിക്കുന്നതിനും വിദേശ രാജ്യങ്ങളിലെ നിരവധി പ്രോജക്‌ടുകൾ ഏറ്റെടുക്കുന്നതിനും ശ്രമിക്കുകയാണേ്. ബോട്സ്വാനയിലെ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡൽ പ്രോജക്റ്റിൽ കമ്പനി അടുത്തിടെ പങ്കെടുത്തിരുന്നു, അവിടെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.

മറ്റ് ചില അയൽ വിദേശ രാജ്യങ്ങളിൽ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Tags:    

Similar News