ന്യൂ ഇയറിനും പ്രിയം ബിരിയാണി; കഴിഞ്ഞ 24 മണിക്കൂറിനിടയിലുള്ള റിപ്പോര്‍ട്ടുമായി സ്വിഗ്ഗി
- ഹൈദരാബാദി ബിരിയാണിയ്ക്കാണ് ആവശ്യക്കാരേറെയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബെംഗലൂരു: 2023നെ വരവേല്‍ക്കാന്‍ ബിരിയാണിയുടെ രുചിയ്ക്കും പ്രാധാന്യം നല്‍കി ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം (രാത്രി 7.20 വരെയുള്ള കണക്ക് പ്രകാരം ) മാത്രം ഏകദേശം 3.50 ലക്ഷം ബിരിയാണി ഓര്‍ഡറുകളാണ് പ്ലാറ്റ്‌ഫോമില്‍ ലഭിച്ചതെന്ന് സ്വിഗ്ഗി അറിയിച്ചു.
ഇന്നലെ മാത്രം 2.5 ലക്ഷം പിസയാണ് ഡെലിവറി നടത്തിയത്. ഇതില്‍ ഹൈദരാബാദി ബിരിയാണിയ്ക്കാണ് ആവശ്യക്കാരേറെയെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ മുന്‍നിര ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ കഴിഞ്ഞ ദിവസമാണ് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രിയ വിഭവം ബിരിയാണിയാണെങ്കിലും ഇക്കുറി ഓര്‍ഡറുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും സൊമാറ്റോയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ഒറ്റ വര്‍ഷം കൊണ്ട് ഒരു ഡെല്‍ഹി സ്വദേശി 3,300 ഓര്‍ഡറുകളാണ് നല്‍കിയതെന്നും, പൂനേയിലെ ഒരു ഉപഭോക്താവ് ആകെ 28 ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ ഈ വര്‍ഷം നല്‍കിയെന്നും (വിവിധ വിഭവങ്ങള്‍ക്കായി) റിപ്പോര്‍ട്ടിലുണ്ട്.
ഒറ്റ ഓര്‍ഡറില്‍ 25,000 രൂപയ്ക്ക് പിസ ഓര്‍ഡര്‍ ചെയ്ത വ്യക്തിയും ഇക്കൂട്ടത്തിലുണ്ട്. ഒരു ഉപഭോക്താവ് സൊമാറ്റോ ആപ്പ് വഴി 1,098 കേക്കുകളാണ് ഓര്‍ഡര്‍ ചെയ്തത്. സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൊമാറ്റോ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഉപഭോക്താവിന് 6.96 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബിരിയാണിയ്ക്ക് ലഭിച്ച ഓര്‍ഡറുകള്‍ കണക്കാക്കിയാല്‍ ഓരോ മിനിട്ടിലും 186 ബിരിയാണിയാണ് സൊമാറ്റോ വഴി വിറ്റത്. അങ്ങനെയെങ്കില്‍ ഒരു വര്‍ഷം ഏകദേശം 9.77 കോടി ഓര്‍ഡറുകളാണ് സൊമാറ്റോയിലൂടെ ബിരിയാണിയ്ക്ക് മാത്രമായി ലഭിച്ചത്.
