ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങി ടിസിഎസ്

2022-ൽ 18000 കോടി രൂപയുടെ ഓഹരികൾ കമ്പനി തിരിച്ചു വാങ്ങിയിരുന്നു

Update: 2023-10-07 12:14 GMT

ടാറ്റ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ  സംരംഭമായ  ടാറ്റ കൺസൾട്ടൻസി സർവീസ് ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങുന്നു. ഒക്ടോബര് 11 ന് ചേരുന്ന ഡയറക്റ്റർസ് യോഗത്തിൽ ഓഹരികൾ തിരികെ വാങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.  

2022-ൽ 18000 കോടി രൂപയുടെ ഓഹരികൾ കമ്പനി തിരിച്ചു വാങ്ങിയിരുന്നു. 4500 രൂപ വീതം വിലയുള്ള നാലു കോടി ഓഹരികളാണ് കമ്പനി തിരിച്ചു വാങ്ങയത്. 2023 സാമ്പത്തിക വർഷത്തിൽ ലാഭ വിഹിതമായി  ടിസിഎസ് ഓഹരി ഉടമകൾക്ക് നൽകിയത് 42079 കോടി രൂപയാണ്.

മാർച്ച് 31 , 2023 ലെ കണക്കനുസരിച്ചു, കമ്പനിയുടെ അടച്ചു തീർത്ത മൂലധത്തിന്റെയും, റിസെർവുകളുടെയും കൂടിയുള്ള ആകെ മൂല്യം 62000 കോടി ആയിരുന്നു. അതേസമയം ക്യാഷിന്റിയും, അതിന്റെ തുല്യ വസ്തുക്കളുടെയും മൂല്യം 35000 കോടിയും 

ജനുവരി 2 മുതൽ ഒക്ടോബര് 6 വരെ 8 ശതമാനം റിട്ടേൺ നേടിയ നിഫ്റ്റി 50 യെ മറികടന്ന് ടിസിഎസ് വർഷത്തിൽ 11 ശതമാനം ഉയർച്ച നേടിയിരുന്നു. 

വെള്ളിയാഴ്ച (2023 ഒക്ടോബര് 6) എൻഎസ്ഇയിൽ ഓഹരി 0.89 ശതമാനം ഉയർന്ന് 3621 രൂപയിൽ വ്യാപാരം അവസാനിച്ചു.

2023-24 ഒന്നാം പാദത്തിലെ ലഭമായ 9,519 കോടി രൂപയിൽ നിന്നും 16.8 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 11,120 കോടി രൂപയായിലെത്തി. വാർഷികാടിസ്ഥാനത്തിൽ കമ്പനി മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.  2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ലാഭമായ 11,436 കോടി രൂപയെക്കാൾ 2.7 ശതമാനം താഴ്ന്നു നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 11120 കോടി രൂപയായി രേഖപ്പെടുത്തി.

Tags:    

Similar News