സൂമും 'ഫയറിംഗ്' തുടങ്ങി, 1,300 പേര്‍ക്ക് നോട്ടീസ്

  • മ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാകും ആദ്യഘട്ടത്തില്‍ ഒഴിവാക്കുക.

Update: 2023-02-08 06:00 GMT

1,300 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നറിയിച്ച് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ സൂം. ആേെക ജീവനക്കാരിലെ 15 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് സൂചന. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മെയില്‍ വഴി ലഭ്യമാകുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് എറിക്ക് യുവാന്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് വര്‍ക്ക് ഫ്രം ഹോം സേവനം മുതല്‍ ഓഫീസുകളുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്ക് വരെ ആഗോളതലത്തിലുള്ള കമ്പനികള്‍ സൂം പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ചിരുന്നു.

അക്കാലയളവില്‍ ശതകോടികളാണ് കമ്പനിയിലേക്ക് ഒഴുകിയത്. എന്നാല്‍ അധികം വൈകാതെ തന്നെ സൂമുമായി കിടപിടിച്ച് നില്‍ക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകള്‍ വരികയും സൂമിന്റെ ഡിമാന്‍ഡിനെ അത് ബാധിക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോഴാണ് സൂമൂം ആളുകളെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നത്. കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാകും ആദ്യഘട്ടത്തില്‍ ഒഴിവാക്കുക എന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Tags:    

Similar News