സർക്കാരിന് 997.75 കോടി രൂപ ഇടക്കാല ലാഭവിഹിതം നൽകി എൻഎച്ച്പിസി

ഡിസംബർ വരെയുള്ള ഒൻപതു മാസ കാലയളവിൽ കമ്പനി 3,264.32 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്

Update: 2023-03-03 07:39 GMT

പൊതു മേഖല സ്ഥാപനമായ എൻഎച്ച് പിസി, സർക്കാരിന് നടപ്പു സാമ്പത്തിക വർഷത്തിലെ ഇടക്കാല ലാഭവിഹിതം നൽകി. 997.75 കോടി രൂപയാണ് ലാഭ വിഹിതമായി നൽകിയത്.

ഈ വർഷം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ലാഭവിഹിതമായ 356.34 കോടി രൂപ നൽകിയിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം ലാഭ വിഹിതത്തിന്റെ ഇനത്തിൽ ആകെ 1354.09 കോടി രൂപയാണ് സർക്കാരിന് നൽകിയത്.

എട്ട് ലക്ഷത്തിലധികം ഓഹരി ഉടമകളുള്ള എൻഎച്ച്പിസിയുടെ ലാഭവിഹിതം ഈ സാമ്പത്തിക വർഷത്തിൽ മാത്രം 1,406.30 കോടി രൂപയായി.

ഡിസംബർ വരെയുള്ള ഒൻപതു മാസ കാലയളവിൽ കമ്പനി 3,264.32 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,977.62 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ അറ്റാദായം 3,537.71 കോടി രൂപയായി.

വിപണിയിൽ വ്യപാരം പുരോഗമിക്കുമ്പോൾ എൻഎച്ച് പിസിയുടെ ഓഹരികൾ 40.50 രൂപയിലാണ് ഇന്ന്  വ്യാപാരം ചെയ്യുന്നത്.

Tags:    

Similar News