നീതി ആയോഗ് സിഇഒ ആയി പരമേശ്വരന്‍ അയ്യര്‍ ചുമതലയേറ്റു

ഡെല്‍ഹി: 20 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ സിഇഒ ആയി ചുമതലയേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യര്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2016-20 കാലഘട്ടത്തില്‍ കുടിവെള്ള ശുചിത്വ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ജൂണ്‍ 30 ന് സ്ഥാനമൊഴിയുന്ന അമിതാഭ് കാന്തിന് പകരമാണ് അദ്ദേഹം. ഇത്തവണ നീതി ആയോഗിന്റെ സിഇഒ എന്ന നിലയില്‍ ഒരിക്കല്‍ കൂടി രാജ്യത്തെ […]

Update: 2022-07-11 07:06 GMT

ഡെല്‍ഹി: 20 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ പരമേശ്വരന്‍ അയ്യര്‍ നീതി ആയോഗിന്റെ സിഇഒ ആയി ചുമതലയേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യര്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2016-20 കാലഘട്ടത്തില്‍ കുടിവെള്ള ശുചിത്വ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.

ജൂണ്‍ 30 ന് സ്ഥാനമൊഴിയുന്ന അമിതാഭ് കാന്തിന് പകരമാണ് അദ്ദേഹം. ഇത്തവണ നീതി ആയോഗിന്റെ സിഇഒ എന്ന നിലയില്‍ ഒരിക്കല്‍ കൂടി രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പരമേശ്വരന്‍ അയ്യര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരത്തിന് നന്ദിയുണ്ടെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News