ഗണേഷും കടന്നപ്പള്ളിയും 29ന് സത്യപ്രതിജ്ഞ ചെയ്യും

  • അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജിവെച്ചു
  • പുന്തിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
  • മന്ത്രസഭാ പുനഃസംഘടിപ്പിച്ചത് മുന്നണി ധാരണ അനുസരിച്ച്

Update: 2023-12-24 10:43 GMT

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കകത്തെ ധാരണ പ്രകാരം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ഗതാഗത മന്ത്രി ആന്‍റണി രാജുവും രാജി സമര്‍പ്പിച്ചു. പുതിയമന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സ്ഥാനനമേല്‍ക്കും. ഇവരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എങ്കിലും ഗതാഗത മന്ത്രിയായി ഗണേഷ് കുമാറും തുറമുഖ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ചുമതലയേല്‍ക്കാനാണ് സാധ്യത. 

ഈ മാസം 29 ന് ഇരുവരുടെയും സത്യ പ്രതിജ്ഞ നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു എംഎല്‍എ മാത്രമുള്ള കക്ഷികള്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം നല്‍കുന്നതിന് എല്‍ഡിഎഫില്‍ നേരത്തേ ധാരണയുണ്ടായിരുന്നു. 

ഏറെ സംതൃപ്തിയോടെയാണ് മന്ത്രി സ്ഥാനം ഒഴിയുന്നതെന്ന് ക്ലിഫ്ഹൌസിലെത്തി മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ച ശേഷം അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും പ്രതികരിച്ചു. 

കെഎസ്ആര്‍ടിസി-യെ ലാഭത്തിലാക്കാം എന്ന അവകാശവാദം ഉന്നയിക്കുന്നില്ലെന്നും എങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില പദ്ധതികള്‍ മനസിലുണ്ടെന്നും കെ.ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്ര മികച്ച വേഷങ്ങള്‍ വന്നാല്‍ മാത്രമേ സിനിമാ അഭിനയം ഇനി തുടരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News