അതിരാവിലെ എഴുന്നേല്‍ക്കും, സെല്‍ വൃത്തിയാക്കും; ജയിലില്‍ കെജ്‌രിവാളിന്റെ ദിനചര്യ ഇങ്ങനെ

  • യോഗയും, ധ്യാനവും ദിവസത്തില്‍ രണ്ട് തവണ ചെയ്യാറുണ്ട്
  • പ്രഭാതഭക്ഷണത്തിന് ചായയ്‌ക്കൊപ്പം രണ്ട് കഷ്ണം ബ്രെഡ് ആണ് കഴിക്കുന്നത്
  • സുരക്ഷാ കാരണങ്ങളാല്‍ മറ്റ് തടവുകാരോട് സംസാരിക്കാന്‍ കെജ്‌രിവാളിന് അനുവാദമില്ല

Update: 2024-04-05 11:37 GMT

ധ്യാനം, യോഗ, എഴുത്ത്, പുസ്തക വായന എന്നിവയിലൂടെയാണു തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമയം ചെലവഴിക്കുന്നത്.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി റൂസ് അവന്യു കോടതിയാണു കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

കെജ്‌രിവാള്‍ അതിരാവിലെ തന്നെ ഉണര്‍ന്ന് യോഗ ചെയ്യുന്നുണ്ടെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ നമ്പര്‍ 2 ലെ ജനറല്‍ വാര്‍ഡ് നമ്പര്‍ 3 ല്‍ സ്ഥിതി ചെയ്യുന്ന 14x8 അടി സെല്‍ തൂത്തുവാരാനും സമയം കണ്ടെത്തുന്നുണ്ട്.

പ്രഭാതഭക്ഷണത്തിന് ചായയ്‌ക്കൊപ്പം രണ്ട് കഷ്ണം ബ്രെഡ് ആണ് കഴിക്കുന്നത്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം, ഭാരം, പഞ്ചസാര എന്നിവയുടെ അളവ് ദിവസത്തില്‍ രണ്ടുതവണ നിരീക്ഷിക്കുന്നുണ്ട്.

യോഗയും, ധ്യാനവും ദിവസത്തില്‍ രണ്ട് തവണ ചെയ്യാറുണ്ട്. ടിവി കാണാന്‍ സമയം കണ്ടെത്തുന്നുണ്ട്.

പുസ്തകം വായനയിലാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. രാമായണം, മഹാഭാരതം, ' ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് ' തുടങ്ങിയ പുസ്തകങ്ങളാണ് അദ്ദേഹത്തിനു ജയില്‍ അധികൃതര്‍ വായിക്കാനായി നല്‍കിയത്.

സുരക്ഷാ കാരണങ്ങളാല്‍ മറ്റ് തടവുകാരോട് സംസാരിക്കാന്‍ കെജ്‌രിവാളിന് അനുവാദമില്ല, പക്ഷേ അദ്ദേഹത്തിന് സെല്ലിന് പുറത്ത് നടക്കാന്‍ അനുവാദമുണ്ട്.

Tags:    

Similar News