ട്രംപിനെതിരേ പരാമര്‍ശവുമായി ട്രൂഡോ രംഗത്ത്

അയോവ സംസ്ഥാന ' കോക്കസില്‍ ' ട്രംപ് തകര്‍പ്പന്‍ ജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പരാമര്‍ശം

Update: 2024-01-17 06:33 GMT

മോണ്‍ട്രിയല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയെ അഭിസംബോധന ചെയ്യവെ, ജസ്റ്റിന്‍ ട്രൂഡോ ഫ്രഞ്ച് ഭാഷയിലാണ് ട്രംപിനെതിരേ പരാമര്‍ശം നടത്തിയത്.

ട്രംപ് ആദ്യ തവണ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ അമേരിക്കക്കാര്‍ക്കു കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്നും രണ്ടാമതും പ്രസിഡന്റാവുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും ട്രൂഡ് പറഞ്ഞു.

' ട്രംപിന്റെ വിജയം ഒരു പടി പിന്നോട്ട് നയിക്കാന്‍ ഇടയാകും. അത് ഒരുപാട് രോഷം പ്രതിഫലിപ്പിക്കുന്ന പോപ്പുലിസത്തിന്റെ വിജയവുമായിരിക്കുമെന്നും ' ട്രൂഡോ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പായ അയോവ സംസ്ഥാന ' കോക്കസില്‍ ' ട്രംപ് തകര്‍പ്പന്‍ ജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പരാമര്‍ശം.

2015 നവംബറിലാണ് ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. യുഎസ് പ്രസിഡന്റായിരുന്ന 2016-2020 കാലത്ത് ട്രംപിന് ട്രൂഡോയുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ട്രൂഡോ ദുര്‍ബലനും ആത്മാര്‍ത്ഥയില്ലാത്തവനാണെന്നും ട്രംപ് ഒരിക്കല്‍ ആരോപിച്ചിരുന്നു.

Similar News