മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കായി എന്‍എഫ്ഒകള്‍; പുതിയ സ്‌കീമുകളില്‍ നിക്ഷേപിക്കേണ്ടത് എങ്ങനെ

  • കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവുള്ള ഒരു സ്‌കീം ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള സ്‌കീമുകളേക്കാള്‍ മികച്ചതായിരിക്കണമെന്നില്ല

Update: 2023-03-31 10:00 GMT

കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുന്നത് പോലെ പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ആരംഭിക്കുന്ന സമയത്താണ് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിക്കുന്നത്. ദീര്‍ഘകാലത്തേക്ക് വലിയ ആദായം പ്രതീക്ഷിച്ച് പലരും എന്‍എഫ്ഒയില്‍ പങ്കെടുക്കാറുണ്ട്. പല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും പ്രിയപ്പെട്ട ഫണ്ട് ഹൗസുകളില്‍ നിന്നുള്ള എന്‍എഫ്ഒകളെ നിക്ഷേപത്തിനായി പരിഗണിക്കാറുണ്ട്. സ്റ്റാര്‍ ഫണ്ട് മാനേജരുടെ കീഴിലുള്ള എന്‍എഫ്ഒകള്‍ക്കും നിക്ഷേപരുണ്ടാകും. അതുപോലെ വില കുറഞ്ഞതും വിലകുറഞ്ഞതും 10 രൂപയ്ക്ക് യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതുമായ എന്‍എഫ്ഒകളെയാണ് ചില നിക്ഷേപകര്‍ പരിഗണിക്കുന്നത്. എങ്ങനെയാണ് മികച്ച എന്‍എഫ്ഒകളില്‍ നിക്ഷേപിക്കേണ്ടതെന്ന് നോക്കാം.

ഫണ്ട് ഹൗസിനോടുള്ള ഇഷ്ടമല്ല പ്രധാനം

ഇഷ്ടപ്പെട്ട ഫണ്ട് ഹൗസില്‍ നിന്നുള്ള എന്‍എഫ്ഒ ആയതിനാല്‍ നിക്ഷേപിക്കണമെന്ന് അര്‍ത്ഥമില്ല. പ്രസ്തുത ഫണ്ട് ഹൗസുകള്‍ ചില മികച്ച സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പുതിയ സ്‌കീമുകള്‍ ഹിറ്റാകണമെന്ന് അതിന് അര്‍ഥമില്ല. സ്റ്റാര്‍ ഫണ്ട് മാനേജര്‍മാരുടെ എന്‍എഫ്ഒകളിലേക്ക് നിക്ഷേപിക്കുന്നതിനും ഇതേ യുക്തി ബാധകമാണ്. മുന്‍ ഫണ്ടുകളുടെ പ്രകടനം പുതിയ ഫണ്ടുകളുടെ വിജയത്തെ സ്വാധീനിക്കുന്ന ഘടകമല്ല.

വില കുറഞ്ഞവ മികച്ചതാകണമെന്നില്ല

10 രൂപ നെറ്റ് അസറ്റ് വാല്യുവുള്ള ഫണ്ടുകള്‍ മികച്ചത് എന്നത് മിഥ്യാ ധാരണയാണ്. കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവുള്ള ഒരു സ്‌കീം ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള സ്‌കീമുകളേക്കാള്‍ മികച്ചതായിരിക്കണമെന്നില്ല. നേരത്തെ ഇത്തരത്തില്‍ നിക്ഷേപം നടത്തിയിരുന്നു. ചില പുതിയ നിക്ഷേപകര്‍ ഇപ്പോഴും ഇത്തരം രീതി പിന്തുടരുന്നുണ്ട്. ദൈര്‍ഘ്യമേറിയ ട്രാക്ക് റെക്കോര്‍ഡുള്ള നിലവിലുള്ള സ്‌കീമിന് ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവായിരിക്കും ഉണ്ടാവുക. ഇതിനകം തന്നെ നിക്ഷേപം നടത്തിയതിനാലാണിത്. മറുവശത്ത്, ഒരു പുതിയ സ്‌കീം നിക്ഷേപിക്കാന്‍ തുടങ്ങുന്നതിനാലാണ് കുറഞ്ഞ നെറ്റ് അസറ്റ് വാല്യു.

എന്‍എഫ്ഒയില്‍ നിക്ഷേപിക്കണമോ?

ദൈര്‍ഘ്യമേറിയ ട്രാക്ക് റെക്കോര്‍ഡുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നാണ് വിദഗ്ധാഭിപ്രായം. നിക്ഷേപ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ ഡാറ്റ അവലോകനം ചെയ്ത് നിക്ഷേപ തീരുമാനമെടുക്കാന്‍ ഇവിടെ സാധിക്കും. പുതിയ ഓഫറുകളുടെ കാര്യത്തില്‍ ഡാറ്റയൊന്നും ഇല്ല. വിപണിയില്‍ ലഭ്യമല്ലാത്ത പുതിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ അവതരിപ്പിക്കുന്ന സമയത്ത് പുതിയ സ്‌കീമില്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മ്യൂച്വല്‍ ഫണ്ട് വിദഗ്ധരും പറയുന്നു. ഇതോടൊപ്പം സാമ്പത്തിക ലക്ഷ്യം, നിക്ഷേപ കാലയളവ്, അപകടസാധ്യത എന്നിവയെ അടിസ്ഥാനമാക്കി വേണം സ്‌കീമില്‍ നിക്ഷേപിക്കാന്‍. ഓരോ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുമ്പോഴും ഈ ഘടകങ്ങള്‍ ഉറപ്പാക്കണം.

Tags:    

Similar News