ടാറ്റയിൽ നിന്ന് മറ്റൊരു ഐപിഒ, ടാറ്റ ടെക്‌നോളജീസ് വിപണിയിലേക്ക്

പൂർണമായും 'ഓഫർ ഫോർ സെയിലിലുടെ' നടത്തുന്ന ഐപിഓയിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ച് തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Update: 2023-03-10 05:48 GMT

ടാറ്റ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ടാറ്റ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. പൂർണമായും 'ഓഫർ ഫോർ സെയിലിലുടെ' നടത്തുന്ന ഐപി ഒ യിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ച് തുക സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഓഹരികൾ വിപണിയിലേക്ക് ഇഷ്യൂ ചെയ്യുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പ്രൊമോട്ടർമാരായ ടാറ്റ മോട്ടോർസ്, ആൽഫാ ടിസി ഹോൾഡിങ്‌സ്, ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് എന്നിവരാണ് ഓഹരികൾ വിറ്റഴിക്കുന്നത്

നിലവിൽ ടാറ്റ മോട്ടോർസ് ടാറ്റ ടെക്ക്നോളജീസിന്റെ 74.42 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ടാറ്റ ക്യാപിറ്റൽ അഡ്വൈസേഴ്സിന്റെ മേൽനോട്ടത്തിലുള്ള സിംഗപ്പൂർ ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനി ആൽഫാ ടിസി ഹോൾഡിങ്‌സ്, ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട് എന്നിവർക്ക് യഥാക്രമം 8.96 ശതമാനവും 4.48 ശതമാനവും ഓഹരികളാണുള്ളത് പ്രൊമോട്ടർമാരുടെ കൈവശമുള്ള 95,70,8984 ഓഹരികളാണ് ഓഫർ ഫോർ സെയ്‌ലിലൂടെ വിൽക്കുന്നത്. അതായത് കൈവശമുള്ള ഓഹരികളുടെ ഏകദേശം 23.60 ശതമാനമാണ് വിൽക്കുന്നത്.

ഇതിൽ ടാറ്റ മോട്ടോർസ് 81133706 ഓഹരികളും 9716853 ഓഹരികൾ ആൽഫാ ടി സി ഹോൾഡിംങ്ങ്സും, 4858425 ഓഹരികൾ ടാറ്റ ക്യാപിറ്റൽ ഗ്രോ ത്ത് ഫണ്ടും ഓഫർ ഫോർ സെയിലിലുടെ നൽകും.

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് , ടാറ്റ ടെക്കിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുന്നതിനു ടാറ്റ മോട്ടോർസ് അനുമതി നൽകിയത്. ഓട്ടോ മോട്ടീവ് , എയ്‌റോ സ്പേസ് , വ്യാവസായിക ഹെവി മെഷിനുകൾ മുതലായവയുടെ എഞ്ചിനീറിങ് യൂണിറ്റാണ് ടാറ്റ ടെക് നോളജിസ്.

ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതിക വിദ്യയേയും പരമ്പരാഗത എഞ്ചിനീറിങ് രീതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് കമ്പനികൾക്ക് സേവനങ്ങൾ നൽകുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 3011.8 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഈ കാലയളവിലെ ലാഭം 407.5 കോടി  രൂപയായിരുന്നു

Tags:    

Similar News