അറ്റാദായത്തിലെ ഇടിവിൽ ഏകദേശം 5 ശതമാനം കൂപ്പുകുത്തി വോൾട്ടാസ് ഓഹരികൾ .

  • വോൾട്ടാസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2,936.76 കോടി രൂപ
  • അറ്റാദായം 21.6 ശതമാനം ഇടിവോടെ 143.23 കോടി രൂപ

Update: 2023-04-27 08:45 GMT

ന്യൂഡൽഹി: എയർ കണ്ടീഷനിംഗ് നിർമ്മാതാവായ വോൾട്ടാസ് 2023 മാർച്ച് പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 21.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ വ്യാപാരത്തിൽ ഏകദേശം 5 ശതമാനം ഇടിഞ്ഞു.

ഉച്ചക്ക്  2.10 നു ബിഎസ്ഇയിൽ 4.95 ശതമാനം അഥവാ 42.85 രൂപ ഇടിഞ്ഞ് 830.60 രൂപയിലെത്തി.

എൻഎസ്ഇയിൽ 4.90 ശതമാനം അഥവാ 41.25 രൂപ ഇടിഞ്ഞ് 812.75 രൂപയായി.

അന്താരാഷ്‌ട്ര പ്രോജക്‌ട് ബിസിനസിൽ ശേഖരണത്തിൽ വന്ന കാലതാമസം കാരണം 2023 മാർച്ച് പാദത്തിൽ വോൾട്ടാസ് ലിമിറ്റഡ്ന്റെ അറ്റാദായം 21.6 ശതമാനം ഇടിവോടെ 143.23 കോടി രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 182.71 കോടി രൂപ ഏകീകൃത അറ്റാദായം നേടിയതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

അവലോകന കാലയളവിൽ വോൾട്ടാസിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.5 ശതമാനം വർധിച്ച് 2,936.76 കോടി രൂപയായി. മുൻ വർഷം ഇത് 2,633.72 കോടി രൂപയായിരുന്നു.

"അന്താരാഷ്ട്ര പ്രോജക്ട് ബിസിനസിൽ പണമൊഴുക്കിൽ കാലതാമസം നടപ്പ് പാദത്തിൽ നികുതിക്ക് മുമ്പും ശേഷവുമുള്ള ലാഭത്തെ ബാധിച്ചു," വോൾട്ടാസ് അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Similar News