യുഎഇയില്‍ വ്യാപാരമുദ്ര രജിസ്‌ട്രേഷനുകളില്‍ വർദ്ധന

  • 2024 ന്റെ ആദ്യപാദത്തില്‍ യുഎഇയില്‍ നടന്നത് 4,610 വ്യപാരമുദ്ര രജിസ്‌ട്രേഷനുകള്‍
  • വ്യാപാരമുദ്ര രജിസ്‌ട്രേഷനുകളുടെ വര്‍ദ്ധനവ് കാണിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം
  • വ്യാപാര നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി

Update: 2024-04-19 05:38 GMT

യുഎഇയില്‍ 2024 ന്റെ ആദ്യപാദത്തില്‍ 4,610 വ്യപാരമുദ്ര രജിസ്‌ട്രേഷനുകളാണ് നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 64 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് ഈ ഇനത്തില്‍ രേഖപ്പെടുത്തിയത്. 2023 ല്‍ ഇതേ കാലയളവില്‍ 2,813 വ്യാപാരമുദ്ര രജിസ്‌ട്രേഷനുകളാണ് നടന്നതെന്ന് സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018 പുതിയ ബ്രാന്‍ഡുകളാണ് മാര്‍ച്ച് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സ്മാര്‍ട്ട് ടെക്‌നോളജി,ഗതാഗതം,ഭക്ഷണപാനീയങ്ങള്‍,ഫാര്‍മസ്യൂട്ടിക്കല്‍സ്,മെഡിക്കല്‍ ഉപകരണങ്ങള്‍,ധനകാര്യം,റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ വ്യാപാരമുദ്ര രജിസ്‌ട്രേഷനുകള്‍ നടന്നു. കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ആകെ 2,592 വ്യാപാരമുദ്രകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റേയും നൂതന വളര്‍ച്ചയുടേയും സൂചനയാണ് കൂടുതല്‍ വ്യാപാര മുദ്ര രജിസ്‌ട്രേഷനുകള്‍ കാണിക്കുന്നത്. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും യുഎഇ പാലിക്കുന്നത് അതിന്റെ വ്യാപാരമുദ്ര രജിസ്‌ട്രേഷന്‍ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ട്രേഡ്മാര്‍ക്ക് അവകാശങ്ങള്‍ നടപ്പാക്കുന്നതിനും നിയമലംഘനത്തെ ചെറുക്കുന്നതിനും രാജ്യം കൂടുതല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാപാര നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും രാജ്യം നടപ്പാക്കിവരുന്നു.

വ്യാപാരരംഗത്ത് യുഎഇ നടത്തുന്ന മുന്നേറ്റമാണ് വ്യാപാരമുദ്ര രജിസ്‌ട്രേഷനിലൂടെ എടുത്തുകാണിക്കുന്നത്. രാജ്യം വ്യാപാര പുരോഗതി കൈവരിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയും വന്‍കുതിച്ചുചാട്ടത്തിലേക്ക് പോകും.

Tags:    

Similar News