ദുബായ്: വെള്ളക്കെട്ട് നിർമാർജനത്തിന് അടിയന്തിര വാട്ട്‌സ്ആപ്പ് നമ്പർ 800900

അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ അധികൃതരെ ബന്ധപ്പെടാം

Update: 2024-04-18 07:03 GMT

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെള്ള കെട്ട് നിർമാർജനം ചെയ്യാൻ അഭ്യർത്ഥിക്കാം. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി പുതിയ അടിയന്തിര വാട്ട്‌സ്ആപ്പ് നമ്പർ ആരംഭിച്ചു. 800900 ആണ് വാട്ട്‌സ്ആപ്പ് നമ്പർ.

വാട്ട്‌സ്ആപ്പ് വഴി അടിഞ്ഞുകൂടിയ മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള അറിയിപ്പുകൾ അയക്കാൻ പൊതുജനങ്ങൾക്ക് ഈ നമ്പർ ഉപയോഗിക്കാം."അർജന്റ് റിപ്പോർട്ട്" എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം "റിക്വസ്റ്റ് ഫോർ റൈൻ വാട്ടർ റിമൂവൽ" തിരഞ്ഞെടുത്ത് അവർക്ക് അവരുടെ അഭ്യർത്ഥന രേഖപ്പെടുത്താം.

"നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന," ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു. “കുമിഞ്ഞു കിടക്കുന്ന മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള നിങ്ങളുടെ റിപ്പോർട്ടുകൾ ഞങ്ങൾക്ക് WhatsApp 800900 വഴി ലഭിക്കും."

ഈ പുതിയ സേവനം ദുബായിലെ താമസക്കാർക്ക് വലിയ സഹായമാകുകയും, അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ അധികൃതരെ ബന്ധപ്പെടാൻ ഇത് സഹായിക്കും എന്നും പ്രതീക്ഷിക്കുന്നു. ദുബായിൽ നിലനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ദുബായ് മുനിസിപ്പാലിറ്റി ശക്തമാക്കുകയും, അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ഉടനടി തീരുമാനമെടുക്കൽ സുഗമമാക്കുന്നതിനും സർക്കാർ പങ്കാളികളുമായി നേരിട്ട് സഹകരിച്ച് പ്രവർത്തിക്കുന്നു.

Tags:    

Similar News