വിനോദ, വാണിജ്യ വിസ്മയമായി ദുബൈയിലെ ഗ്ലോബല്‍ വില്ലേജ്

  • ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ദുബായ് ഗ്ലോബൽ വില്ലജ്
  • കഴിഞ്ഞ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ 90 ലക്ഷം ആളുകൾ സന്ദർശിച്ചു
  • യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള 2,000 പേര്‍ക്കിടയില്‍ നടത്തിയ സർവ്വേ പ്രകാരം

Update: 2023-06-26 04:58 GMT

യുഎഇയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമായി ഗ്ലോബല്‍ വില്ലേജ്. റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുഗോവിന്റെ പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം യുഎഇയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പാര്‍ക്കുകളിലൊന്നായ ഗ്ലോബല്‍ വില്ലേജ് മാറിയെന്നാണ് വാം റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള 2,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിലെ വിനോദ കേന്ദ്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത് ഗ്ലോബല്‍ വില്ലേജാണെന്ന് കണ്ടെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത ഓരോ അഞ്ചില്‍ രണ്ടുപേരും വിനോദം, സംസ്‌കാരം, ഷോപ്പിംഗ് എന്നിവയ്ക്കായി ഗ്ലോബല്‍ വില്ലേജ് തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പ്രധാനമായും ഇവിടെയെത്തുന്നത്.

കഴിഞ്ഞ സീസണില്‍ ഗ്ലോബല്‍ വില്ലേജില്‍ 90 ലക്ഷം പേരാണ് എത്തിയത്. പാര്‍ക്കിന്റെ 27 പവലിയനുകള്‍ ലോകമെമ്പാടുമുള്ള 90 ലധികം വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ 40ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശനങ്ങളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News