യാത്രകള്‍ക്ക് ചെലവേറും;യുഎഇയില്‍ ഇന്ധനവില വർദ്ധിപ്പിച്ചു

  • മെയ് 1 മുതല്‍ പുതുക്കിയ ഇന്ധന നിരക്ക്
  • ഡീസല്‍ വില മെയ് മാസത്തില്‍ 3.07 ദിര്‍ഹം
  • ഫെബ്രുവരി മുതല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ്

Update: 2024-04-30 07:39 GMT

യുഎഇയില്‍ ഇന്ധനവില പ്രഖ്യാപിച്ചു. 2024 മെയ് മാസത്തെ പെട്രോള്‍,ഡീസല്‍ വില യുഎഇ ഇന്ധനവില കമ്മറ്റിയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 3.34 ദിര്‍ഹം, ഏപ്രിലില്‍ 3.15 ദിര്‍ഹമായിരുന്നു

സ്‌പെഷ്യല്‍ 95 പെട്രോള്‍ വില ലിറ്ററിന് 3.22 ദിര്‍ഹം, കഴിഞ്ഞ മാസം 3.03 ദിര്‍ഹം

ഇ-പ്ലസ് 91 പെട്രോള്‍ വില ലിറ്ററിന് 3.15 ദിര്‍ഹം, ഏപ്രിലില്‍ ലിറ്ററിന് 2.96 ദിര്‍ഹം

ഡീസലിന് ലിറ്ററിന് 3.07 ദിര്‍ഹം, കഴിഞ്ഞമാസം ലിറ്ററിന് 3.09 ദിര്‍ഹമായിരുന്നു

ഫെബ്രുവരി മുതലാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. തുടര്‍ച്ചയായി നാലാം മാസവും വില വര്‍ദ്ധനവ് രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വില വര്‍ദ്ധനവിന് കാരണമായി. കൂടാതെ, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വരാനിരിക്കുന്ന വേനല്‍ക്കാല ഡ്രൈവിംഗ് സീസണും ഗ്യാസോലിന്‍, മറ്റ് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും കാരണം വിലയില്‍ സമ്മര്‍ദ്ദം ചെലുത്തും.

Tags:    

Similar News