ഡിജിറ്റൽ സ്വർണത്തിലേക്ക് തിരിഞ്ഞ് പ്രവാസികൾ

ആപ്പുകളിലൂടെയുള്ള പ്രവാസികളുടെ സ്വർണ നക്ഷേപം ഉയരുന്നു

Update: 2025-11-06 10:41 GMT

ഡിജിറ്റൽ സ്വർണ നിക്ഷേപത്തിലേക്ക്  തിരിഞ്ഞ് പ്രവാസികൾ. യുഎഇയില്‍ സ്വര്‍ണ്ണവില കൂടിയതോടെ ആപ്പുകൾ വഴിയുള്ള ഡിജിറ്റൽ സ്വർണ്ണ നിക്ഷേപം വർധിക്കുന്നുവെന്നാണ്  റിപ്പോർട്ടുകൾ.

 0.1 ഗ്രാം തുടങ്ങി വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ആളുകൾ വാങ്ങുന്നുണ്ട്. ഈ മാറ്റം യുഎഇയിലെ ഡിജിറ്റൽ ഗോൾഡ് വിപണി ഉണര്‍ത്തിയതായി ഈ രംഗത്തുള്ളവർ പറയുന്നു.

നേരത്തെ ബിസിനസുകാരായിരുന്നു ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തെ കൂടുതലായി ആശ്രയിച്ചിരുന്നതെങ്കിൽ എങ്കില്‍ ഇപ്പോള്‍ യുവാക്കളാണ് പുതിയ നിക്ഷേപകര്‍. നേരത്തെ ഒറ്റത്തവണയായി  സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പ്രവണതയായിരുന്നു. എന്നാല്‍ നിലവില്‍ എസ്ഐപി ഒക്കെ പോലെ കുറച്ച് കുറച്ചായി സ്വർണം വാങ്ങി നിക്ഷേപിക്കുന്നതാണ്  രീതി.  മിക്ക ഉപയോക്താക്കളും ഒരു തവണ സ്വര്‍ണം വാങ്ങിക്കുന്നതിന് ശരാശരി 500 ദിര്‍ഹം വരെ ചെലവഴിക്കുന്നുണ്ട്

നിലവിലെ നിക്ഷേപകരില്‍ ഏകദേശം 64 ശതമാനം പേരും 500 ദിര്‍ഹത്തില്‍ താഴെ വിലയുള്ള സ്വര്‍ണ്ണമാണ് കൂടുതലായും വാങ്ങിക്കുന്നതെന്നും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.  ചെറുകിട നിക്ഷേപകർക്കിടയിലും സ്വർണം ആകർഷകമാകുന്നതിൻ്റെ  സൂചനയാണിത്  നൽകുന്നത്.

Tags:    

Similar News