നിങ്ങളൊരു നല്ല മനുഷ്യനാണോ? ഒരു മില്യണ്‍ ഡോളറിന്റെ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

  • സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നോമിനേഷനുകള്‍
  • അപക്ഷകള്‍ 2023 ഒക്ടോബര്‍ 1 വരെ സ്വീകരിക്കും
  • സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നോമിനേഷനുകള്‍ സമര്‍പ്പിക്കാം

Update: 2023-06-05 06:03 GMT

മനുഷ്യ സാഹോദര്യത്തിനായുള്ള ശൈഖ് സായിദ് അവാര്‍ഡ് 2024ന്റെ നോമിനേഷനുകള്‍ സ്വീകരിച്ചു തുടങ്ങി. ഐക്യദാര്‍ഢ്യം, സമഗ്രത, നീതി, ശുഭാപ്തിവിശ്വാസം എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്കുള്ള മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയും നിസ്വാര്‍ത്ഥമായും അശ്രാന്തമായും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനാണ് അവാര്‍ഡ്.

ഒരു മില്യണ്‍ ഡോളര്‍ സാമ്പത്തിക സമ്മാനം അടങ്ങുന്ന അവാര്‍ഡാണിത്. 2019ല്‍ അബുദബിയില്‍ വെച്ച് കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം പ്രൊഫ. അഹമ്മദ് അല്‍തയ്യിബും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി ആരംഭിച്ചതാണ് ഈ അവാര്‍ഡ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും മനുഷ്യ സാഹോദര്യത്തിനായി പ്രയത്‌നിക്കുന്ന ആളുകളെയും സംഘടനകളെയും അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശൈഖ് സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറല്‍ ജ. മുഹമ്മദ് അബ്ദുല്‍സലാം പറഞ്ഞു.

സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നോമിനേഷനുകള്‍ സമര്‍പ്പിക്കാം: https://zayedaward.org/.

സായിദ് അവാര്‍ഡ് ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നോമിനേഷനുകള്‍.വിദഗ്ധരുള്‍പ്പെടുന്ന ഒരു സ്വതന്ത്ര ജഡ്ജിംഗ് കമ്മിറ്റി നോമിനേഷനുകള്‍ അവലോകനം ചെയ്യുകയും ആദരിക്കപ്പെടുന്നവരെ തിരഞ്ഞെടുക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍അസ്ഹര്‍ ഇമാമും ചേര്‍ന്ന് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയില്‍ ഒപ്പിട്ടതിന്റെ വാര്‍ഷികദിനവുമായ 2024 ഫെബ്രുവരി 4ന് നടക്കുന്ന ചടങ്ങില്‍ ജേതാക്കളെ ആദരിക്കും.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, തീവ്രവാദത്തിനെതിരായ പ്രവര്‍ത്തകന്‍ ലത്തീഫ ഇബ്‌നു സിയാതെന്‍, കിംഗ് അബ്ദുല്ല രണ്ട് ബിന്‍ അല്‍ ഹുസൈന്‍, കെനിയയിലെ ഷംസ അബൂബക്കര്‍ ഫാദില്‍ എന്നിവര്‍ പുരസ്‌കാരം ലഭിച്ചവരില്‍ ഉള്‍പ്പെടും.െെ

Tags:    

Similar News