ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ യുഎഇ ക്ഷണിക്കുന്നു, അഗ്രിടെക്,ടൂറിസം തുടങ്ങിയവയ്ക്ക് മുൻതൂക്കം

അബുദാബിയിലെ വരണ്ട കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള ഭക്ഷ്യസുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇന്ത്യയുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന് മാത്രമല്ല, അറിവ് പങ്കിടുന്നതിനും സഹായിക്കുമെന്നും അല്‍ഷാംസി പറഞ്ഞു

Update: 2022-12-05 05:50 GMT


യുഎഇ അതിന്റെ ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ അബുദാബിയിലേക്ക് ഹബ്ബുകളാരംഭിക്കാന്‍ ക്ഷണിച്ചു. ഇത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അബുദാബി സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ചുവടുറപ്പിക്കാന്‍ സഹായിക്കുന്ന നീക്കമാണെന്നാണ് അധികൃതരുടെ വിശദീകരണം. അബുദാബി പ്രാധാന്യം നല്‍കുന്ന മേഖലകള്‍ അഗ്രിടെക്, ടൂറിസം, ഹെല്‍ത്്കെയര്‍, ഫാര്‍മ, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ്.


ഈ മേഖലകളില്‍ ഇന്ത്യയിലെ സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ കണ്ടെത്തി നിക്ഷേപം നടത്താം. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള എല്ലാ നിക്ഷേപ മാര്‍ഗങ്ങളും സുഗമമാക്കുമെന്നും ഇന്ത്യയും യുഎഇയും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ വിപുലീകരണമാണിതെന്നും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസിന്റെ (എഡിഐഒ) ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അബ്ദുള്‍ അസീസ് അല്‍ഷംസി വ്യക്തമാക്കി.

അബുദാബിയിലെ വരണ്ട കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള ഭക്ഷ്യസുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇന്ത്യയുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന് മാത്രമല്ല, അറിവ് പങ്കിടുന്നതിനും സഹായിക്കുമെന്നും അല്‍ഷാംസി പറഞ്ഞു. ഇന്ത്യ-യുഎഇ വ്യാപാരം 2021-22 ല്‍ 72.8 ബില്യണ്‍ ഡോളറിന്റേതാണ്. 2021-22 വര്‍ഷത്തില്‍ ഏകദേശം 28 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യുഎഇയിലേക്ക് നടത്തിയത്. യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപം ഏകദേശം 17-18 ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Similar News