കുറഞ്ഞ റിസ്‌കില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താം, ഇതാ ഒരുവഴി

  • റിസ്‌ക് കുറഞ്ഞ് നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു മാര്‍ഗമാണ് ഇടിഎഫുകള്‍ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍.
  • നിഫ്റ്റി 50 സൂചികയെയാണ് നിഫ്റ്റി ബീഇഎസ് ട്രാക്ക് ചെയ്യുന്നത്
  • പല മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലും കാണുന്നതുപോലെ ഈ ഫണ്ടിന് എക്‌സിറ്റ് ലോഡും ഇല്ല.

Update: 2023-04-25 16:03 GMT

ഓഹരി വിപണി നിക്ഷേപം വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്ക് അനുസൃതമാണ് എന്നൊരു അറിയിപ്പ് എല്ലാ ഇക്വിറ്റി നിക്ഷേപങ്ങളിലും സ്ഥിരം കേള്‍ക്കുന്നതാണ്. ഇക്വിറ്റിയില്‍ എങ്ങനെ റിസ്‌കില്ലാതെ നിക്ഷേപിക്കാം എന്നത് ഇതിനാല്‍ തന്നെ അര്‍ഥമില്ലാത്ത ചോദ്യമാണ്. റിസ്‌ക് കുറഞ്ഞ് നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു മാര്‍ഗമാണ് ഇടിഎഫുകള്‍ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഇടിഎഫുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ നിരവധി നിക്ഷേപ ഉല്‍പന്നങ്ങളില്‍ ഒന്നാണ് ഇടിഎഫുകള്‍. തുടക്കക്കാര്‍ക്ക് അനുയോജ്യമായതും താരതമ്യേന കുറഞ്ഞ റിസ്‌കുള്ളതുമായ നിക്ഷേപ മാര്‍ഗമാണ് ഇടിഎഫ്. ഇതില്‍ തന്നെ നിഫ്റ്റി സൂചികയെ പിന്തുടരുന്ന നിഫ്റ്റി ബീഇഎസ് മികച്ച നിക്ഷേപ സാധ്യതയാണ്.

എന്താണ് നിഫ്റ്റി ബീഇഎസ്

നിഫ്റ്റി ബീഇഎസ് (Nitfy BeES (Benchmark Exchange Traded Scheme)) ഇന്ത്യയിലെ ആദ്യത്തെ ഇടിഎഫ് ആണ്. ഇത് വ്യക്തിഗത ഓഹരികളുടെ ഒരു പോര്‍ട്ട്‌ഫോളിയോ ആണ്. നിഫ്റ്റി 50 സൂചികയെയാണ് നിഫ്റ്റി ബീഇഎസ് ട്രാക്ക് ചെയ്യുന്നത്. മറ്റേതൊരു ഇടിഎഫിനെയും പോലെ നിഫ്റ്റി ബീഇഎസ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. നിഫ്റ്റി ബീഇഎസില്‍ നിക്ഷേപം ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിഫ്റ്റി ബീഇഎസിന്റെ ഓരോ യൂണിറ്റിന്റെയും വില നിഫ്റ്റിയുടെ പത്തിലൊന്നായി പ്രതിനിധീകരിക്കുന്നു.

കുറഞ്ഞ ചെലവ്

മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മറ്റ് പല നിക്ഷേപ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിഎഫുകള്‍ക്ക് പൊതുവെ ചെലവ് അനുപാതം കുറവാണ്. പല മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലും കാണുന്നതുപോലെ ഈ ഫണ്ടിന് എക്‌സിറ്റ് ലോഡും ഇല്ല.

മികച്ച വൈവിധ്യവത്കരണം

നിഫ്റ്റി ബീഇഎസില്‍ നിക്ഷേപിക്കുന്നതിലൂടെ നിഫ്റ്റി 50 സൂചികയിലുള്ള കമ്പനികളില്‍ എക്‌സ്‌പോഷര്‍ ലഭിക്കും. വിവിധ സെക്ടെറുകളില്‍ നിന്നുള്ള ഏറ്റവും മികച്ച 50 കമ്പനികളാണ് നിഫ്റ്റി 50 യില്‍ ഉള്‍പ്പെടുന്നത്.

ലിക്വിഡിറ്റി

ഓഹരിക്ക് സമാനമായി ട്രേഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ നിഫ്റ്റി ബീഇഎസില്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പണലഭ്യതയുടെ ലഭിക്കും. ആവശ്യ സമയത്ത് നിക്ഷേപകന് വില്‍പ്പന നടത്താന്‍ സാധിക്കും.

നിഫ്റ്റി ബീഇഎസ് നല്ലതാണോ?

ഇന്ത്യയിലെ മികച്ച 50 കമ്പനികളില്‍ നിക്ഷേപകര്‍ക്ക് എക്‌സ്‌പോഷര്‍ നല്‍കിക്കൊണ്ട് നിഫ്റ്റി 50 സൂചിക ട്രാക്കുചെയ്യുന്ന, കുറഞ്ഞ ചെലവില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ നിഫ്റ്റി ബീഇഎസ് കുറഞ്ഞ റിസ്‌കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് പ്രയോജനകരമാണ്. കൂടുതല്‍ പണലഭ്യതയും സുതാര്യതയും നല്‍കുന്ന നിക്ഷേപമാണിത്.

Tags:    

Similar News