ആഴ്ച അറുതിയില്‍ മൂന്ന് ദിവസത്തെ നേട്ടം നിലനിര്‍ത്താനാവാതെ നഷ്ടത്തില്‍ തുടക്കം

Update: 2022-11-25 05:20 GMT

Bombay Stock Exchange 


മുംബൈ : ആഴ്ചയുടെ അവസാന പ്രവൃത്തി ദിനം ആദ്യഘട്ട വ്യപാരത്തില്‍ വിപണി നഷ്ടത്തില്‍ തുടങ്ങി. മറ്റു ഏഷ്യന്‍ വിപണികളിലെ ദുര്‍ബലമായ പ്രവണത വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 101.03 പോയിന്റ് നഷ്ടത്തില്‍ 62,171.65 ലും നിഫ്റ്റി 24.20 പോയിന്റ് ഇടിഞ്ഞ് 18459 .90 ലുമെത്തി.

10.10 നു സെന്‍സെക്‌സ് 74.66 പോയിന്റ് താഴ്ന്നു 62,198.02 ലും നിഫ്റ്റി 13.80 പോയിന്റ് നഷ്ടത്തില്‍ 18470.30 ലുമാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സില്‍, ബജാജ് ഫിനാന്‍സ്, നെസ്ലെ, ഏഷ്യന്‍ പെയിന്റ്‌സ് , ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടൈറ്റന്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, പവര്‍ ഗ്രിഡ്, ഐ ടി സി എന്നിവ നഷ്ടത്തിലാണ്.

ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്‍ടിപിസി എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണികളില്‍, സിയോള്‍ ടോക്കിയോ, ഹോങ്കോങ് എന്നിവ ദുര്‍ബലമായി വ്യാപാരം തുടരുമ്പോള്‍ ഷാങ്ഹായ് മുന്നേറ്റത്തിലാണ്.

'താങ്ക്‌സ് ഗിവിങ് പ്രമാണിച്ച് യുഎസ് വിപണി വ്യാഴാഴ്ച അവധിയായിരുന്നു. യുഎസ് മേഖലയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായ പ്രവണതയാണ് കാണുന്നത്,' പിഎംഎസ് ഹെം സെക്യുരിറ്റീസിന്റെ ഫണ്ട് മാനേജര്‍ മോഹിത് നിഗം പറഞ്ഞു.

വ്യാഴാഴ്ച സെന്‍സെക്‌സ് 762.10 പോയിന്റ് ഉയര്‍ന്നു റെക്കോര്‍ഡ് വര്‍ധനയായ 62,272.68 ലും, നിഫ്റ്റി 216.85 പോയിന്റ് നേട്ടത്തില്‍ 18,484.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.23 ശതമാനം വര്‍ധിച്ച് ബാരലിന് 85.54 ഡോളറായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1231.98 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.



Tags:    

Similar News