ടാറ്റ സ്റ്റീല്‍ മൈനിംഗ്, ബാധ്യതയിലായ രോഹിത് ഫെറോ-ടെക്കിനെ ഏറ്റെടുത്തു

ഡെല്‍ഹി: കടബാധ്യതയിലായ രോഹിത് ഫെറോ-ടെക് ലിമിറ്റഡിനെ ടാറ്റ സ്റ്റീല്‍ മൈനിംഗ് ലിമിറ്റഡ് (ടിഎസ്എംഎല്‍) 617.12 കോടി രൂപയ്ക്ക് ഏറ്റെടുത്തു. നടപടി വ്യവസ്ഥകള്‍ അനുസരിച്ച് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ചെലവ്, ജീവനക്കാരുടെ കുടിശ്ശിക, വായ്പ നല്‍കിയവരുടെ പണം എന്നിവ അടയ്ക്കുന്നതിന് ടിഎസ്എംഎല്‍ 617.12 കോടി രൂപ ധനസഹായം നല്‍കി. രോഹിത് ഫെറോ-ടെക്കിലേക്കുള്ള ടിഎസ്എംഎല്‍ നിക്ഷേപം, 10 കോടി രൂപയുടെ ഓഹരിയും 607.12 കോടി രൂപയുടെ ഇന്റര്‍ കോര്‍പ്പറേറ്റ് വായ്പയുമായാണ് പൂര്‍ത്തിയാക്കിയത്. രോഹിത് ഫെറോ-ടെക്കിന്റെ ഏറ്റെടുക്കലിനായി ടിഎസ്എംഎല്‍ സമര്‍പ്പിച്ച […]

Update: 2022-04-13 01:13 GMT

ഡെല്‍ഹി: കടബാധ്യതയിലായ രോഹിത് ഫെറോ-ടെക് ലിമിറ്റഡിനെ ടാറ്റ സ്റ്റീല്‍ മൈനിംഗ് ലിമിറ്റഡ് (ടിഎസ്എംഎല്‍) 617.12 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

നടപടി വ്യവസ്ഥകള്‍ അനുസരിച്ച് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ചെലവ്, ജീവനക്കാരുടെ കുടിശ്ശിക, വായ്പ നല്‍കിയവരുടെ പണം എന്നിവ അടയ്ക്കുന്നതിന് ടിഎസ്എംഎല്‍ 617.12 കോടി രൂപ ധനസഹായം നല്‍കി.

രോഹിത് ഫെറോ-ടെക്കിലേക്കുള്ള ടിഎസ്എംഎല്‍ നിക്ഷേപം, 10 കോടി രൂപയുടെ ഓഹരിയും 607.12 കോടി രൂപയുടെ ഇന്റര്‍ കോര്‍പ്പറേറ്റ് വായ്പയുമായാണ് പൂര്‍ത്തിയാക്കിയത്.

രോഹിത് ഫെറോ-ടെക്കിന്റെ ഏറ്റെടുക്കലിനായി ടിഎസ്എംഎല്‍ സമര്‍പ്പിച്ച റെസല്യൂഷന്‍ പ്ലാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊല്‍ക്കത്ത ബെഞ്ച് അംഗീകരിച്ചതായി ടാറ്റ സ്റ്റീല്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News