പെന്‍ഷന്‍കാര്‍ക്ക് തടസങ്ങളില്ലാത്ത സേവനം, സമഗ്ര പെന്‍ഷന്‍ പോര്‍ട്ടല്‍ വരുന്നു

ഡെല്‍ഹി: എസ്ബിഐ കേന്ദ്ര സര്‍ക്കാരുയുമായി സഹകരിച്ച് ഒരു സമഗ്ര പെന്‍ഷന്‍ പോര്‍ട്ടല്‍ വികസിപ്പിക്കാനുദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഫെയ്‌സ് ഓതന്റിക്കേഷന്‍ സാങ്കേതികവിദ്യ തുടങ്ങിയ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളില്‍ നിന്നും പെന്‍ഷന്‍കാര്‍ക്കും ബാങ്കുകള്‍ക്കും ആശ്വാസം നല്‍കുന്ന പദ്ധതികളുള്‍പ്പെടെയാണ് പോര്‍ട്ടല്‍ വരുന്നത്. പെന്‍ഷന്‍ പോളിസിയിലെ പരിഷ്‌കരണങ്ങള്‍, പെന്‍ഷന്‍ വിതരണത്തിലെ ഡിജിറ്റൈസേഷന്‍, ആന്വല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ഡിജിറ്റലാക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന തരത്തിലുള്ള പോര്‍ട്ടലാണ് […]

Update: 2022-06-23 04:07 GMT

ഡെല്‍ഹി: എസ്ബിഐ കേന്ദ്ര സര്‍ക്കാരുയുമായി സഹകരിച്ച് ഒരു സമഗ്ര പെന്‍ഷന്‍ പോര്‍ട്ടല്‍ വികസിപ്പിക്കാനുദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഫെയ്‌സ് ഓതന്റിക്കേഷന്‍ സാങ്കേതികവിദ്യ തുടങ്ങിയ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിലെ ബുദ്ധിമുട്ടുകളില്‍ നിന്നും പെന്‍ഷന്‍കാര്‍ക്കും ബാങ്കുകള്‍ക്കും ആശ്വാസം നല്‍കുന്ന പദ്ധതികളുള്‍പ്പെടെയാണ് പോര്‍ട്ടല്‍ വരുന്നത്.

പെന്‍ഷന്‍ പോളിസിയിലെ പരിഷ്‌കരണങ്ങള്‍, പെന്‍ഷന്‍ വിതരണത്തിലെ ഡിജിറ്റൈസേഷന്‍, ആന്വല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ഡിജിറ്റലാക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന തരത്തിലുള്ള പോര്‍ട്ടലാണ് ലക്ഷ്യം. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനായുള്ള ഫെയ്‌സ് ഓതന്റിക്കേഷന്‍ ടെക്‌നോളജി ബാങ്കുകള്‍ വ്യാപകമായി നടപ്പിലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News