സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 80,000 കോടി രൂപ പലിശരഹിത വായ്‌പ

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം മൂലധന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പയായി കേന്ദ്രം 80,000 കോടി രൂപ വകയിരുത്തി. മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതി 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മൂലധന നിക്ഷേപ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പയായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഈ സാമ്പത്തിക വര്‍ഷം നടത്തിയ നിക്ഷേപങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന്, സംസ്ഥാനങ്ങള്‍ പദ്ധതിയുടെ […]

Update: 2022-07-07 23:00 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം മൂലധന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പയായി കേന്ദ്രം 80,000 കോടി രൂപ വകയിരുത്തി.

മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതി 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മൂലധന നിക്ഷേപ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പയായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കും.

ഈ സാമ്പത്തിക വര്‍ഷം നടത്തിയ നിക്ഷേപങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന്, സംസ്ഥാനങ്ങള്‍ പദ്ധതിയുടെ പേര്, മൂലധന വിഹിതം, പൂര്‍ത്തീകരണ കാലയളവ്, അതിന് ആവശ്യമായ സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിന് സമര്‍പ്പിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍ പ്ലാനിന് കീഴിലുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഡിജിറ്റല്‍ പേയ്മെന്റുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുടെ പൂര്‍ത്തീകരണവും, നഗരാസൂത്രണ പദ്ധതികള്‍, ട്രാന്‍സിറ്റ് അധിഷ്ഠിത വികസനം, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷനും വിഹിതം നല്‍കും.

മൊത്തം 1 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 4,000 കോടി രൂപ, 2,000 കോടി രൂപ ഡിജിറ്റൈസേഷന്‍ ഇന്‍സെന്റീവ്, നഗര പരിഷ്‌കാരങ്ങള്‍ക്കായി 6,000 കോടി രൂപ, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലെ മൂലധന പദ്ധതികള്‍ക്കായി 3,000 കോടി രൂപ എന്നിവ ഉള്‍പ്പെടുന്നു.

Tags:    

Similar News