എയര്‍ടെല്ലിലെ 1.59% ഓഹരി 7,261 കോടി രൂപയ്ക്ക് സിംഗ്ടെല്‍ വിറ്റഴിച്ചു

  ഡെല്‍ഹി: സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (സിംഗ്ടെല്‍) കീഴിലുള്ള പാസ്റ്റല്‍ ലിമിറ്റഡ് ഭാരതി എയര്‍ടെല്ലിലെ 1.59 ശതമാനം ഓഹരികള്‍ 7,261 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. എന്‍എസ്ഇ ബ്ലോക്ക് ഡീല്‍ (വലിയ അളവിൽ)  പ്രകാരം ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോമാണ് ഓഹരികള്‍ വാങ്ങിയത്. പാസ്റ്റല്‍ മൊത്തം 9,40,00,000 ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 772.5 രൂപ നിരക്കില്‍ 7,261.50 കോടി രൂപയാണ് ഇടപാട് മൂല്യം. ഈ ഇടപാടിലൂടെ ഭാരതി എയര്‍ടെല്ലിലെ പാസ്റ്റലിന്റെ ഓഹരി […]

Update: 2022-09-23 02:04 GMT

 

ഡെല്‍ഹി: സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (സിംഗ്ടെല്‍) കീഴിലുള്ള പാസ്റ്റല്‍ ലിമിറ്റഡ് ഭാരതി എയര്‍ടെല്ലിലെ 1.59 ശതമാനം ഓഹരികള്‍ 7,261 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. എന്‍എസ്ഇ ബ്ലോക്ക് ഡീല്‍ (വലിയ അളവിൽ) പ്രകാരം ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോമാണ് ഓഹരികള്‍ വാങ്ങിയത്.

പാസ്റ്റല്‍ മൊത്തം 9,40,00,000 ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 772.5 രൂപ നിരക്കില്‍ 7,261.50 കോടി രൂപയാണ് ഇടപാട് മൂല്യം.

ഈ ഇടപാടിലൂടെ ഭാരതി എയര്‍ടെല്ലിലെ പാസ്റ്റലിന്റെ ഓഹരി പങ്കാളിത്തം 12.21 ശതമാനത്തില്‍ നിന്ന് 10.62 ശതമാനമായി കുറയും. ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലിന്റെ കുടുംബവും സിംഗ്ടെലും ഭാരതി ടെലികോം ലിമിറ്റഡിന്റെ (ബിടിഎല്‍) സഹ നിക്ഷേപകരാണ്.

സെപ്തംബര്‍ ആദ്യം സിംഗ്ടെല്‍ സ്ഥാപനങ്ങള്‍ സംയുക്തമായി ഭാരതി എയര്‍ടെല്ലിന്റെ 1.76 ശതമാനം ഓഹരികള്‍ ഏകദേശം 7,128 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതേസമയം അതിന്റെ കോ-പ്രൊമോട്ടറായ ഭാരതി ടെലികോം ലിമിറ്റഡ് 1.63 ശതമാനം ഓഹരികള്‍ പാസ്റ്റലില്‍ നിന്ന് 6,602 കോടി രൂപയ്ക്ക് വാങ്ങി.

Tags:    

Similar News